കൊച്ചിയുടെ സ്വന്തം ചീനവലകൾ മറവിയിലേക്ക്; ചെലവു താങ്ങാനാകാതെ വലകൾ കൈവിട്ട് മത്സ്യ തൊഴിലാളികൾ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
നടത്തിപ്പ് ചെലവു താങ്ങാനാകാതെ ചീനവലകളെ മത്സ്യ തൊഴിലാളികൾ കൈവിട്ടു തുടങ്ങിയതോടെ കൊച്ചിയുടെ സ്വന്തം ചീനവലകൾ മറവിയിലേക്ക് പതിയെ നീങ്ങുകയാണ്. കൊച്ചിയിലെ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവന മാർഗങ്ങളിൽ ഒന്നായിരുന്നു ചീനവലയെന്ന് അറിയപ്പെടുന്ന ചൈനീസ് ഫിഷിംഗ് നെറ്റുകൾ.
എന്നാൽ പാരിസ്ഥിതികവും സാമ്പത്തികവുമായ നിരവധി കാരണങ്ങളാൽ കടുത്ത പ്രതിസന്ധിയിലാണ് ചീനവലകളെ ആശ്രയിച്ച് ജീവിക്കുന്ന കർഷകർ. കൊച്ചിയിലും ചുറ്റുവട്ടത്തുമുള്ള വ്യവസായങ്ങളിൽ നിന്നുള്ള രൂക്ഷമായ മലിനീകരണം മൂലം മത്സ്യസമ്പത്ത് ക്രമമായി കുറഞ്ഞു വരുന്നതും മീൻപിടുത്തത്തിൽ നിന്നുള്ള ലാഭം ഇടനിലക്കാർ കൈക്കലാക്കുന്നതും മീൻപിടുത്തക്കാരെ പ്രതിസന്ധിയിലാക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളെ ശരിയായി മനസിലാകുകയോ അഭിസംബോധന ചെയ്യുകയോ ചെയ്യാത്ത സർക്കാർ പദ്ധതികൾ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ല. കൂടാതെ, ചീനവലകളെ പരിപാലിക്കുന്നതിനുള്ള ചെലവ് താങ്ങാനാകാതെ ചെറുപ്പക്കാർ ഈ വ്യവസായത്തിനു നേരെ മുഖം തിരിക്കുകയാണ്. കൊച്ചിയുടെ മുഖമുദ്രയായി ലോകം മുഴുവൻ അറിയപ്പെട്ട ചീനവലകൾ ഓർമയാകുന്ന കാലം വിദൂരമല്ലെന്നാണ് ഇതെല്ലാം നൽകുന്ന സൂചന.
Courtesy: ruralindiaonline.org
Also Read: കൂൺ കൃഷിയിലേക്ക് തിരിഞ്ഞാലോ? പുതിയ ആകാശവും പുതിയ ഭൂമിയും ഉറപ്പ്
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|