കറവപ്പശുക്കളുടെ മഴക്കാല പരിചരണം – ക്ഷീരകര്‍ഷകരറിയാന്‍

വേനല്‍ ചൂടിന് അറുതി കുറിച്ച് ഇടിയും മിലുമൊക്കെയായി മഴ ആര്‍ത്തലച്ചു പെയ്യുന്ന വര്‍ഷകാലം വെത്തുകയാണ്. നാടും നഗരവുമെല്ലാം നനഞ്ഞു കുളിരുന്ന ഈ പെരുമഴക്കാലത്ത് നമ്മുടെ അരുമപശുക്കളുടെ ആരോഗ്യ കാര്യത്തിലും പരിപാലനത്തിലുമെല്ലാം പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. സമൃദ്ധമായി പച്ചപ്പുല്ലും കുടിവെള്ളവുമെല്ലാം ലഭ്യമാവുമെങ്കിലും ശാസ്ത്രീയ പരിചരണ മുറകളും ശുചിത്വവും പാലിക്കാത്ത പക്ഷം അത് പശുക്കളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും ദോഷകരമായി ബാധിക്കും. മികച്ച പരിപാലന മുറകള്‍ക്കൊപ്പം ലഭ്യമാവു പച്ചപ്പുല്ലും വെള്ളവുമെല്ലാം ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും ചെയ്താല്‍ മഴക്കാലം ക്ഷീരകര്‍ഷകര്‍ക്ക് സുവര്‍ണ്ണകാലമാവും എതില്‍ സംശയമില്ല. വേനല്‍ക്കാലത്തെക്കാള്‍ വളര്‍ച്ചാ നിരക്കും പ്രത്യുത്പാദനക്ഷമതയും പാല്‍ ഉത്പാദനവുമെല്ലാം മഴക്കാലത്ത് കൈവരിക്കാനും സാധിക്കും.

മഴക്കാല പരിചരണവും തീറ്റക്രമവും

മഴക്കാലത്ത് യഥേഷ്ടം ലഭ്യമാവു പച്ചപ്പുല്ല് തീറ്റയില്‍ കൂടുതലായി ഉള്‍പ്പെടുത്തിയാല്‍ തീറ്റ ചിലവ് ഒരു പരിധിവരെ കുറയ്ക്കാന്‍ സാധിക്കും. ഏകദേശം 250 കിലോ ഗ്രാം ഭാരം വരു ഒരു പശുവിന് 30 കിലോ ഗ്രാം വരെ പച്ചപ്പുല്ല് ഒരു ദിവസം വിവിധ തവണകളായി നല്‍കാം. ഒരു കിലോ ഗ്രാം കാലിതീറ്റക്ക് പകരമായി 10 കിലോ ഗ്രാം പച്ചപ്പുല്ല് നല്‍കിയാല്‍ മതിയാവും. കറവപ്പശുക്കള്‍ക്ക് ഇതേയളവ് പച്ചപ്പുല്ലിനൊപ്പം ഒരു ലിറ്റര്‍ പാലിന് 400 ഗ്രാം എ അളവില്‍ കാലിതീറ്റയും നല്‍കാം. എന്നാല്‍ കൂടിയ അളവില്‍ ഒറ്റ സമയത്ത് പച്ചപ്പുല്ല് നല്‍കുന്നത് വയറുപെരുപ്പത്തിനും വയറ് സ്തംഭനത്തിനും ഇടവരുത്തും.

മഴക്കാലത്തിന്റെ തുടക്കത്തില്‍ ലഭ്യമാവുന്ന ഇളംപുല്ല് ധാരാളമായി നല്‍കുത് വയറിളക്കത്തിനും ദഹനക്കേടിനും ഇടയാക്കും. ഇളം പുല്ലില്‍ നാരിന്റെ അളവ് കുറവായതും ഒപ്പം ധാരാളം ജലാംശം അടങ്ങിയതുമാണ് ഇതിന് കാരണം. അധികമുള്ള ഈ ജലാംശം വയറ്റില്‍ അടിഞ്ഞുകൂടി വയറിളക്കത്തിന് വഴിയൊരുക്കും. അതുകൊണ്ട് ഇളംപുല്ലും പച്ചപ്പുല്ലും ഒറ്റയടിക്ക് നല്‍കാതെ തവണകളായി നല്‍കാനും, വെയിലത്ത് 1-2 മണിക്കൂര്‍ ഉണക്കിയും നല്‍കാന്‍ ശ്രദ്ധിക്കണം. ഒപ്പം പുല്ലിനൊപ്പം വൈക്കോല്‍ കൂട്ടികലര്‍ത്തി നല്‍കുതാണ് ഉത്തമം.

Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം

മഴക്കാലത്തെ മഗ്നീഷ്യ കുറവ്

ഇളം പുല്ല് അടങ്ങിയ തീറ്റ ധാരാളമായി നല്‍കുതും ഇളം പുല്ല് ഉള്ളിടങ്ങളില്‍ മേയാന്‍ വിടുതും പശുക്കളില്‍ അപസ്മാരത്തിന് സമാനമായ “ഗ്രാസ്സ് ടെറ്റനി” എന്ന രോഗാവസ്ഥക്ക് കാരണമാവാറുണ്ട്. ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അത്യാവശ്യമായ മഗ്നീഷ്യം എന്ന ധാതുവിന്റെ അളവ് ഇളം പുല്ലില്‍ തീരെ കുറവായതാണ് ഇതിന് കാരണം. ശരീരത്തില്‍ മഗ്നീഷ്യം കുറയുന്നത് മൂലം പശുവിന് വിറയല്‍, തറയില്‍ വീണ് കിടന്ന് കൈകാലുകള്‍ നിലത്തിട്ടടിക്കുക, വായില്‍ നിന്ന് നുരയും പതയും വരിക, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. രോഗാവസ്ഥ കണ്ടാല്‍ ഉടന്‍ വിദഗ്ദ ചികിത്സ തേടണം. മഗ്നീഷ്യം അടങ്ങിയ മിശ്രിതം ഞരമ്പിലും തൊലിക്കിടയിലും കുത്തിവച്ച് പശുക്കളെ രക്ഷപ്പെടുത്താം. ഇളം പുല്ല് ധാരാളമായി നല്‍കുുണ്ടെങ്കില്‍ മഗ്നീഷ്യം ഓക്‌സൈഡ് അടങ്ങിയ ധാതുമിശ്രിതങ്ങള്‍ (30-60 ഗ്രാം വരെ) ദിവസേന തീറ്റയില്‍ ഉള്‍പ്പെടുത്തണം.

അസിഡോസിസിനെ കരുതാം

മഴക്കാലത്ത് സുലഭമായ പഴുത്ത ചക്കപ്പഴവും മാങ്ങയുമെല്ലാം തീറ്റയില്‍ ഉള്‍പ്പെടുത്താമെങ്കിലും അമിതമായാല്‍ അസിഡോസിസ് എന്ന രോഗാവസ്ഥക്ക് ഇടയാക്കും. ആമാശയ അറയായ റൂമനിലെത്തി പെട്ടന്ന് തന്നെ ദഹനത്തിന് വിധേയമാവുന്ന ഇവ ധാരാളമായി ലാക്ടിക് അമ്ലം വയറ്റില്‍ ഉത്പാദിപ്പിക്കപ്പെടുതിനിടയാക്കും. ഇതാണ് അസിഡോസിസ് എന്ന അവസ്ഥക്ക് കാരണമാവുത്. വയറു സ്തംഭനം, വയറിളക്കം, അയവെട്ടാതിരിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ തുടക്കത്തില്‍ കാണും. അമ്ലതയെ നിര്‍വീര്യമാക്കാന്‍ ഈ ഘട്ടത്തില്‍ 200-300 ഗ്രാം വരെ അപ്പക്കാരം (സോഡിയം ബൈ കാര്‍ബണേറ്റ്) ശര്‍ക്കരയില്‍ കുഴച്ച് നല്‍കാം. എാല്‍ അമിതമായി അമ്ലം ഉത്പാദിപ്പിക്കപ്പെട്ടാല്‍ ക്രമേണ അത് രക്തത്തിലേക്ക് കലരുതിനിടയാവും. ശരീരോഷ്മാവ് താഴുതിനും, നിര്‍ജലീകരണത്തിനും ക്രമേണ പശു എഴുല്‍േക്കാന്‍ കഴിയാത്ത വിധം വീണു പോവുതും ഇത് വഴിയൊരുക്കും. സത്വര ചികിത്സ ഉറപ്പു വരുത്തിയില്ലെങ്കില്‍ മരണം സംഭവിക്കാം. ഞരമ്പില്‍ അമ്ലതക്കെതിരായ പ്രതിമരുന്ന് കുത്തിവെക്കുതിനായി ഡോക്ടറുടെ സേവനം തേടണം.

Loading…

തീറ്റയിലെ പൂപ്പല്‍ വിഷബാധ സൂക്ഷിക്കുക

പുല്ലും, തീറ്റ വസ്തുക്കളുമെല്ലാം ഈര്‍പ്പമുള്ള സാഹചര്യങ്ങളില്‍ സൂക്ഷിക്കുത് അതില്‍ ആസ്പര്‍ജില്ലസ് എന്നയിനം പൂപ്പലുകള്‍ വളരുതിനിടയാക്കും. ഈ പൂപ്പലുകള്‍ ഉത്പാദിപ്പിക്കുന്ന അഫ്‌ളാ ടോക്‌സിന്‍ എന്ന വിഷ വസ്തു പശുക്കള്‍ക്ക് മാരകമാണ്. ദുര്‍ഗന്ധത്തോട് കൂടിയ ശക്തമായ വയറിളക്കത്തിനും ഉത്പാദനം ഗണ്യമായി കുറയുതിനും വിഷം കാരണമാവും. ശക്തമായ പനിയും വിറയലും ഉണ്ടാവും. ഗര്‍ഭിണി പശുക്കളില്‍ ഗര്‍ഭം അലസാനും ഇടവരുത്തും. കരളിനെയാണ് വിഷാംശം ഗുരുതരമായി ബാധിക്കുത്. തീറ്റ വസ്തുക്കള്‍ ഈര്‍പ്പ രഹിതമായി സൂക്ഷിക്കാനും, നനവില്ലാത്ത പാത്രങ്ങള്‍ ഉപയോഗിച്ച് തീറ്റയെടുക്കാനും ശ്രദ്ധിക്കണം. നനവ് ശ്രദ്ധയില്‍ പെട്ടാല്‍ വെയിലത്തിട്ട് ഉണക്കി മാത്രമേ തീറ്റ നല്‍കാവൂ. കടലപ്പിണ്ണാക്കിലും മറ്റും പൂപ്പല്‍ വിഷബാധക്ക് സാധ്യത കൂടുതലായതിനാല്‍ ഇവ ദീര്‍ഘനാള്‍ സൂക്ഷിച്ച് വച്ച് ഉപയോഗിക്കുത് മഴക്കാലത്ത് ഒഴിവാക്കുതാണ് ഉത്തമം.

Also Read: പശുവളര്‍ത്തലും ഫാം നവീകരണവും: “മാറുന്ന കാലം, മാറുന്ന രീതികള്‍”

മഴക്കാല രോഗങ്ങളെ അറിയാം, പ്രതിരോധിക്കാം

തണുപ്പുള്ളതും നനവാര്‍തുമായ അന്തരീക്ഷം സാംക്രമിക രോഗകാരികള്‍ക്ക് പെരുകാന്‍ ഏറ്റവും അനുകൂലമായ സാഹചര്യമൊരുക്കും. മാത്രവുമല്ല വേനലില്‍ നിന്ന് മഴയിലേക്കുള്ള കാലാവസ്ഥാ മാറ്റം സങ്കരയിനം പശുക്കള്‍ക്ക് ശരീര സമ്മര്‍ദ്ദത്തിനുമിടയാക്കും. ഇതുമൂലം ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി കുറയുതും രോഗങ്ങള്‍ പിടിപെടാന്‍ വഴിയൊരുക്കും. മുടന്തന്‍ പനിപോലുള്ള വൈറല്‍ രോഗങ്ങള്‍ക്കും, അകിട് വീക്കം, കുളമ്പു ചീയല്‍, കുരലടപ്പന്‍ തുടങ്ങിയ ബാക്ടീരിയല്‍ രോഗങ്ങള്‍ക്കും മഴക്കാലത്ത് സാധ്യയേറെയാണ്. പണ്ടപ്പുഴു (Amphistomes), കരള്‍ കൃമികള്‍ (Fasciola) തുടങ്ങിയ ആന്തരിക വിരകള്‍ മൂലമുണ്ടാവു വയറിളക്കവും ഉത്പാദന നഷ്ടവും മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.

അകിടു വീക്കം തടയാം

മഴക്കാലത്ത് രോഗാണുക്കളുടെ എണ്ണം തൊഴുത്തിലും പരിസരത്തും കൂടുന്നതിനൊപ്പം ശുചിത്വകുറവും കൂടി ആവുന്നതോടെ കറവപ്പശുക്കള്‍ക്ക് അകിടുവീക്കം പിടിപെടാനുള്ള സാധ്യതയേറും. പനി, തീറ്റയോട് വിരക്തി, അകിടിനു ചുറ്റും കല്ലിപ്പും, വേദനയും, പാലിന്റെ നിറവും ഗുണവും വ്യത്യാസപ്പെടല്‍ തുടങ്ങിയ അകിടുവീക്കത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ചികിത്സ തേടണം. രോഗാണുവിന്റെ സ്വാഭാവമനുസരിച്ച് അകിടുവീക്കത്തിന്റെ കാഠിന്യവും വ്യത്യാസപ്പെടും. ബാഹ്യലക്ഷണങ്ങള്‍ ഒന്നും പ്രകടമാവില്ലെങ്കിലും പാല്‍ ക്രമേണ കുറയുന്നതിനും ചൂടാകുമ്പോള്‍ പിരിയുന്നതിനും കാരണമാവുന്ന നിശ്ശബ്ദ അകിടുവീക്കത്തിനും (Subclinical mastitis) സാധ്യതയുണ്ട്. ആന്റിബയോട്ടിക് മരുന്നുകള്‍ അടക്കമുള്ള ചികിത്സ അതിന്റെ പൂര്‍ണകാലാവധിയില്‍ പൂര്‍ത്തിയാക്കണം. രോഗലക്ഷണങ്ങള്‍ കുറയുമ്പോള്‍ ഇടയ്ക്ക് വച്ച് ചികിത്സ നിര്‍ത്തരുത്.

അകിടുവീക്കത്തില്‍ നിന്ന് കറവപ്പശുക്കളെ കരുതുന്നതിനായി ശുചിത്വവും സുരക്ഷിതവുമായ പാല്‍ ഉല്പാദനരീതികള്‍ സ്വീകരിക്കണം. അകിടിലുണ്ടാവുന്ന ചെറിയ മുറിവുകളും കീറലുകളുമെല്ലാം കൃത്യമായി ചികിത്സിക്കണം. യാതൊരു കാരണവശാലും പാല്‍ അകിടില്‍ കെട്ടി നില്‍ക്കാന്‍ ഇടവരാത്ത വിധത്തില്‍ കൃത്യമായ ഇടവേളകളില്‍ പാല്‍ പൂര്‍ണ്ണമായും കറന്നെടുക്കണം. മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ് ലായനിയിലോ, 0.1% ക്വാര്‍ട്ടനറി അമോണിയം ലായനിയിലോ കഴുകി, ശേഷം ശുദ്ധവെള്ളം കൊണ്ട് ഒരു തവണ കൂടി കഴുകിതുടച്ച് കറവ തുടങ്ങാം. കറവ യന്ത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ അവ ആദ്യം ചൂടുവെള്ളത്തിലും പിന്നീട് അണുനാശിനി ചേര്‍ത്ത വെള്ളത്തിലും അവസാനം ശുദ്ധജലത്തിലും കഴുകി വൃത്തിയാക്കണം. കറവക്കാരന്റെ വ്യക്തിശുചിത്വവും പ്രധാനമാണ്. പൂര്‍ണ്ണകറവയ്ക്കു ശേഷം മുലകാമ്പുകള്‍ നേര്‍പ്പിച്ച പൊവിഡോണ്‍ അയഡിന്‍ ലായനിയില്‍ 20 സെക്കന്റ് വീതം മുക്കിവെക്കുന്നത് അണുബാധയെ തടയും. ഈ മാര്‍ഗ്ഗം ടീറ്റ് ഡിപ്പിംഗ് എന്നാണറിയപ്പെടുന്നത്. കറവയ്ക്കു ശേഷം ചുരുങ്ങിയത് 20 മിനിറ്റ് നേരത്തെയെങ്കിലും പശു തറയില്‍ കിടക്കുന്നത് ഒഴിവാക്കാനായി കറവ കഴിഞ്ഞ ഉടന്‍ പുല്ലും വൈക്കോലും തീറ്റയായി നല്‍കാം.

Also Read: വയനാടൻ കുള്ളൻ പശുക്കളും ഗോസംരക്ഷണത്തിന്റെ ഗോത്രവർഗ്ഗ മാതൃകകളും

തൊഴുത്തില്‍ റബ്ബര്‍ മാറ്റിടുന്നതും, തറയിലെ കുഴികളും മറ്റും കോണ്‍ക്രീറ്റ് ചെയ്യുന്നതും തൊഴുത്തില്‍ കെട്ടിനില്‍ക്കാന്‍ ഇടവരുത്താതെ വെള്ളവും മൂത്രവുമെല്ലാം വാര്‍ന്നുപോവാന്‍ തറയ്ക്ക് മതിയായ ചരിവ് നല്‍കുന്നതും രോഗാണുനിയന്ത്രണത്തിന് ഫലപ്രദമാണ്. ഏഴ്-ഏഴര മാസം ചെനയിലെത്തിയ പശുക്കളുടെ കറവ നിര്‍ത്തുമ്പോള്‍ വറ്റുകാല ചികിത്സ (Dry cow therapy) ഉറപ്പുവരുത്തണം. കറവ ഘട്ടം ഘട്ടമായി ഒഴിവാക്കിയും തീറ്റ കുറച്ചും വേണം പാലുല്‍പ്പാദനം നിര്‍ത്തേണ്ടത്. കറവ പൂര്‍ണ്ണമായും നിര്‍ത്തിയതിനു ശേഷം ദീര്‍ഘനാള്‍ ഫലം നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ അകിടില്‍ കയറ്റി വറ്റുകാല ചികിത്സ നല്‍കണം. ആഴ്ചയിടവിട്ട് മൂന്ന് ആഴ്ചയോളം ഇത് തുടരാം. അകിടുവീക്കം സംശയിക്കുന്ന പക്ഷം കര്‍ഷകര്‍ക്ക് തന്നെ എളുപ്പത്തില്‍ രോഗം കണ്ടെത്താവുന്ന അകിടുവീക്ക നിര്‍ണ്ണയ കിറ്റുകള്‍ (ഇമഹശളീൃിശമ ങമേെശെേ ഠലേെ ഗശ)േ മൃഗാശുപത്രികളില്‍ ലഭ്യമാണ്. അകിടിന്റെ ആരോഗ്യസംരക്ഷണത്തിനവശ്യമായ പൊട്ടാസ്യം പെര്‍മാന്‍ഗനേറ്റ്, ബോറിക് ആസിഡ്, പൊവിഡോണ്‍ അയഡിന്‍ എന്നിവയുമെല്ലാം അടങ്ങിയ പ്രസ്തുത കിറ്റുകള്‍ തുച്ഛമായ നിരക്കിലാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. അത് വാങ്ങി ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കാന്‍ ശ്രമിക്കണം.

Loading…

കുരലടപ്പനെ കരുതാം

മഴക്കാലത്തിന്റെ തുടക്കത്തില്‍ പ്രത്യേകിച്ചും, പിന്നീടും വ്യാപകമായി കാണപ്പെടുന്ന ബാക്ടീരിയല്‍ രോഗങ്ങളിലൊന്നാണ് കുരലടപ്പന്‍ (Haemorrhagic Septilemia). പ്രതികൂലകാലാവസ്ഥ കാരണം പശുക്കളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നയവസരത്തില്‍ അവയുടെ ശരീരത്തില്‍ സാധാരണയായി കാണപ്പെടുന്ന പാസ്ചുറല്ല എന്നയിനം അണുക്കള്‍ പെരുകി രോഗമുണ്ടാക്കും. നനവുള്ളതും, ഊഷ്മാവ് കൂടിയതുമായ കാലാവസ്ഥ രോഗാണുവിന് ഏറ്റവും അനുകൂലമായതിനാലാണ് മഴക്കാലത്തിന്റെ തുടക്കത്തില്‍ രോഗം കൂടുതലായി കാണപ്പെടുന്നത്. എരുമകളില്‍ രോഗം കൂടുതല്‍ ഗുരുതരമാണ്.

ശക്തമായ പനി, ശ്വാസതടസ്സം, കട്ടിയായ മൂക്കൊലിപ്പ്, കീഴ്ത്താടിയിലും തൊണ്ടയുടെ താഴെയും നീര്‍വീക്കം, വയറിളക്കം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. പനിയും നീര്‍വീക്കവും മാത്രമായ തീവ്രതകുറഞ്ഞ രൂപത്തിലും രോഗമുണ്ടാവാറുണ്ട്. രോഗബാധയേറ്റ പശുക്കളില്‍ നിന്നും വായുവിലൂടെയും, തീറ്റയിലൂടെയുമൊക്കെ മറ്റു പശുക്കളിലേക്ക് രോഗം പകരാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആന്റിബയോട്ടിക് ചികിത്സ സ്വീകരിക്കണം. സ്ഥിരമായി രോഗബാധ കാണപ്പെടുന്ന പ്രദേശങ്ങളിലെ പശുക്കള്‍ക്ക് മഴക്കാലത്തിന് മുമ്പുതന്നെ കുരലടപ്പനെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കണം. നാല് മാസത്തിനു മുകളില്‍ പ്രായമുള്ള കിടാക്കള്‍ക്കും കുത്തിവെപ്പ് നല്‍കാം. കുളമ്പ് രോഗത്തിനനനെതിരായ കുത്തവെപ്പും നല്‍കണം. മഴയുള്ള സമയത്തും തണുത്ത കാറ്റടിക്കുമ്പോഴും പശുക്കളെ തുറസ്സായ സ്ഥലങ്ങളില്‍ മേയ്ക്കുന്നത് ഒഴിവാക്കണം. ഇത് കുരലടപ്പനടക്കമുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് സാധ്യതകൂടും.

മഴക്കാലത്ത് പശുക്കളുടെ കുളമ്പിനെ ബാധിക്കാവുന്ന രോഗമാണ് കുളമ്പുചിയല്‍ (Foot rot). കുളമ്പിന്റെ ഭാഗത്തെ ചെറുമുറിവുകളിലൂടെ അകത്തുകയറുന്ന രോഗാണു ബാക്ടീരിയ കുളമ്പു ചിയലിന് കാരണമാവുന്നു. പരുപരുത്തതും, എപ്പോഴും നനഞ്ഞിരിക്കുന്നതുമായ തറയും, ശുചിത്വമില്ലായ്മയും അനുകൂല സാഹചര്യം ഒരുക്കും. കുളമ്പിന്റെ മുകളില്‍ കാണപ്പെടുന്ന ചെറിയവ്രണം പിന്നീട് കുളമ്പുകള്‍ക്കിടയിലും ചുറ്റിലുമായി വ്യാപിച്ച് വലുതാവുന്നു. കുളമ്പിന്റെ ഭാഗത്ത് ശക്തമായ വേദനയും നീര്‍ക്കെട്ടും ഉണ്ടാവും. രോഗം രൂക്ഷമാവുന്ന പക്ഷം കുളമ്പ് ക്രമേണ അഴുകി ദ്രവിച്ച് അടര്‍ന്നു പോവാനും ഇടയാകും. കുളമ്പിനടിയിലെ രൂക്ഷമായ ദുര്‍ഗന്ധവും മുടന്തുമെല്ലാം രോഗത്തില്‍ കാണും. കാലിലെ ചെറിയ മുറിവുകള്‍ പോലും കൃത്യമായി ചികിത്സിക്കാന്‍ ശ്രദ്ധിക്കണം. ശുചിത്വവും ഉറപ്പുവരുത്തണം. 5% തുരിശ് ലായനിയില്‍ കുളമ്പുകള്‍ ഉരച്ചുകഴുകുന്നതും, 5% ഫോര്‍മാല്‍ഡിഹൈഡ് അല്ലെങ്കില്‍ ഫിനോള്‍ ലയനിയില്‍ കുളമ്പുകള്‍ മുക്കി വെക്കുന്നതും രോഗതീവ്രത കുറയ്ക്കും. ഒപ്പം ആന്റിബയോട്ടിക് മരുന്നുകളും നല്‍കണം.

മഴക്കാലത്തെ വൈറല്‍ രോഗങ്ങള്‍

മഴക്കാലത്തിന്റെ തുടക്കത്തില്‍ കണ്ടുവരുന്ന വൈറല്‍ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് മുടന്തന്‍ പനി അഥവാ എപ്‌ഹെമറല്‍ ഫീപര്‍. ആര്‍ബോ എന്നയിനം വൈറസുകള്‍ കാരണമായുണ്ടാവുന്ന ഈ രോഗം പശുക്കളിലേക്ക് പകര്‍ത്തുന്നത് കൊതുകുകളും മണലീച്ചകളുമാണ്. രണ്ട് വയസ്സില്‍ താഴെയുള്ള പശുക്കളില്‍ രോഗസാധ്യത കൂടുതലാണ്. പനി, പേശികളുടെ വിറയല്‍, തലവെട്ടിക്കല്‍, ഇരുകാലുകളിലും മാറി മാറിയുള്ള മുടന്തല്‍, പാല്‍കുറയല്‍ എന്നീ ലക്ഷണങ്ങള്‍ കാണാം. സാധാരണ ഗതിയില്‍ രോഗം മൂന്ന് ദിവസം കൊണ്ട് ഭേദമാവാറുണ്ട്. പനിയും ശരീരവേദനയും കുറയ്ക്കാനായി മരുന്നുകള്‍ രോഗാരംഭത്തില്‍ നല്‍കണം. രോഗബാധയേറ്റ പശുക്കളുടെ രക്തത്തില്‍ 5 ദിവസം വരെ കാണപ്പെടുന്ന വൈറസ് ഈ കലയളവില്‍ കൊതുകുകളും, ഈച്ചകളും വഴി മറ്റു പശുക്കളിലേക്ക് പകരാനിടയുണ്ട്. പശുവിന്റെ ശരീരത്തില്‍ കര്‍പ്പൂരം വേപ്പെണ്ണയില്‍ ചാലിച്ച് പുരട്ടുന്നതും, രാത്രി തൊഴുത്തില്‍ കര്‍പ്പൂരമോ കുന്തിരിക്കമോ പുകയ്ക്കുന്നതും ഈച്ചശല്യം കുറയ്ക്കും. വളക്കുഴിയില്‍ ആഴ്ചയിലൊരിക്കല്‍ കുമ്മായമോ, ബി.എച്ച്.സി പൗഡറോ വിതറുന്നതും ഈച്ചകളെ തടയാന്‍ ഫലപ്രദമാണ്.

ആന്തരിക വിരബാധകള്‍

പണ്ടപ്പുഴു, കരള്‍കൃമികള്‍ തുടങ്ങിയ ആന്തരിക വിരബാധകള്‍ മഴക്കാലത്ത് കൂടുതലയി കാണാറുണ്ട്. പരാദങ്ങളുടെ ജീവിതചക്രത്തിലെ ഏറ്റവും അനുകൂലമയ സമയമാണ് മഴക്കാലം. ആന്തരിക പരാദങ്ങളുടെ ജീവിതചക്രം പൂര്‍ത്തിയാക്കാന്‍ വേണ്ട മധ്യവാഹകരായ ഒച്ചുകളും മറ്റും മഴക്കാലത്ത് ധാരാളമായി കാണപ്പെടുന്നത് ഇതിനൊരു കാരണമാണ്. മഴക്കാലത്തിന്റെ തുടക്കത്തില്‍ തന്നെ എല്ലാതരം ആന്തരിക വിരകളെയും നശിപ്പിക്കുന്ന മരുന്നുകള്‍ പശുക്കള്‍ക്ക് നല്‍കണം. ഇടവിട്ടുള്ള വയര്‍സ്തംഭനം, രൂക്ഷഗന്ധത്തോടുകൂടിയ ശക്തമായ വയറിളക്കം, എണ്ണമയമുള്ളതും രക്തം കലര്‍ന്നതുമായ ചാണകം എന്നിവയെല്ലാം പണ്ടപ്പുഴു ബാധയുടെ ലക്ഷണമാണ്. ഇടവിട്ടുളള വയറിളക്കവും, വയറുവേദനയും, പാല്‍ ഉല്പാദനകുറവുമെല്ലാം ശ്രദ്ധയില്‍ പെട്ടാല്‍ ചാണകം പരിശോധിച്ച് പ്രസ്തുത വിരകള്‍ക്കെതിരായ പ്രത്യേക മരുന്നുകള്‍ നല്‍കണം. ചാണക പരിശോധനയ്ക്കും മറ്റുമുള്ള സൗകര്യങ്ങള്‍ എല്ലാ മൃഗാശുപത്രികളിലും കര്‍ഷകര്‍ക്ക് ലഭ്യമാണ്.

Also Read: ക്ഷീരകര്‍ഷകര്‍ അറിയാന്‍: പശുക്കളിലെ സാംക്രമിക രോഗങ്ങളും പ്രതിരോധവും

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 asifmasifvet@gmail.com