ഒറ്റ വൈക്കോല്‍ വിപ്ലവകാരിക്ക് പ്രണാമം

ലോകപ്രശസ്തനായ കൃഷിശാസ്ത്രജ്ഞന്‍ മസനൊബു ഫുക്കുവോക്ക വിടപറഞ്ഞിട്ട് ഓഗസ്റ്റ് 16ന് ഒമ്പത് വര്‍ഷം തികയുന്നു.
സസ്യരോഗവിദഗ്ദനായി പരിശീലനം നേടിയ ശേഷം, ശാസ്ത്രത്തിന്റേ കണ്ടെത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് കര്‍ഷക ജീവിതത്തിലേക്ക് മടങ്ങി വരികയും “ഒറ്റ വൈക്കോല്‍ വിപ്ലവം” എന്ന തത്ത്വചിന്ത കൊണ്ട് ലോകത്തിന്റെ ചിന്താധാരയില്‍ മാറ്റം സൃഷ്ടിക്കുകയും ചെയ്ത ധിഷണശാലിയാണ് ഫുക്കുവോക്ക.

ആധുനിക കൃഷിരീതികളുടെ ദുഷ്ഫലങ്ങളെക്കുറിച്ച് സംസാരിച്ച ഫുക്കുവോക്ക കൃഷിക്ക് യന്ത്രങ്ങളോ രാസവസ്തുക്കളോ ആവശ്യമില്ലെന്നും കളപറിക്കുകയോ നിലം ഉഴുതുമറിക്കുകയോ വേണ്ടെന്നും മണ്ണിന്റെ ഫലപുഷ്ടി നിലനിറുത്തിയുള്ള കൃഷിരീതിയാണ് ആവശ്യമെന്നും നിഷ്‌കര്‍ഷിച്ചു. ആദ്യം സംശയത്തോടെ നോക്കിക്കണ്ടെങ്കിലും പിന്നീട് ലോകം ഫുക്കുവോക്കയെ അന്വേഷിച്ചു ചെന്നു. പ്രകൃതിയെ വിലകല്‍പ്പിക്കാതെയൊരു മുന്നോട്ടുപോക്ക് മനുഷ്യകുലത്തിന് അസാധ്യമാണെന്നും, അതുകൊണ്ട് നാം പ്രകൃതിയിലേക്ക് മടങ്ങണമെന്നാവശ്യപ്പെടുകയും ചെയ്ത ഫുക്കുവോക്ക 98ാം വയസ്സില്‍ അന്തരിച്ചു.

“ഒറ്റ വൈക്കോല്‍ വിപ്ലവകാരി” മസനോബു ഫുക്കുവോക്കയുടെ ഈ ഓര്‍മ്മ ദിവസം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് മണ്ണിര പ്രവര്‍ത്തനം ആരംഭിക്കുന്നു.

ടീം മണ്ണിര