നിപാ വൈറസ് പേടി പരത്തി വ്യാജവാർത്തകൾ; കോഴിക്കച്ചവടം 30% കുറഞ്ഞു
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
നിപാ വൈറസ് പേടി പരത്തി വ്യാജവാർത്തകൾ; കോഴിക്കച്ചവടം 30% കുറഞ്ഞു. നിപാ വൈറസ് കോഴികളിലൂടെ പകരുന്നുവെന്ന വ്യാജ പ്രചാരണം കോഴിവിപണിക്ക് കനത്ത തിരിച്ചടിയായതായി റിപ്പോർട്ടുകൾ.
വാട്സാപ്പിലൂടെയും മറ്റു സമൂഹ മാധ്യമങ്ങളിലൂടെയും പ്രചരിച്ച വ്യാജവാർത്തകളെ തുടർന്ന് 30 ശതമാനത്തോളം കച്ചവടം കുറഞ്ഞതായി പൗള്‍ട്രി ഫാര്‍മേഴ്സ് ആന്‍ഡ് ട്രേഡേഴ്സ് സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ആഴ്ചയില്‍ ശരാശരി ഒരു കോടിയോളം കിലോ കോഴിയിറച്ചിയാണ് കേരളത്തില്‍ വിൽപ്പന നടക്കുന്നത്. കോഴികളില്‍ നിന്നല്ല നിപാ പടര്‍ന്നതെന്ന് നേരത്തെ ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കിയിരുന്നു.
ഇത് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ് കുറിപ്പും പുറത്തിറക്കി. എന്നിട്ടും ഇറച്ചിക്കോഴി വിൽപ്പന ഇടിയുകയായിരുന്നു. അസത്യപ്രസ്താവനകള്‍ നടത്തി സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡി.ജി.പി.ക്ക് പരാതി നല്‍കിയെന്നും ഭാരവാഹികള്‍ കൂട്ടിച്ചേർത്തു.
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|