വ്യാവസായികാടിസ്ഥാനത്തിൽ ഇലകളിൽ നിന്നു തൈകൾ ഉണ്ടാക്കുന്ന വിദ്യയുമായി തമിഴ്നാട് സ്വദേശി

വ്യാവസായികാടിസ്ഥാനത്തിൽ ഇലകളിൽ നിന്നു തൈകൾ ഉണ്ടാക്കുന്ന വിദ്യയുമായി തമിഴ്നാട് സ്വദേശി. തമിഴ്നാട്ടിലെ മേട്ടുപ്പാളയത്തു നിന്നുള്ള എസ്. രാജരത്നമാണ് ഈ രീതിയിൽ വൻതോതിൽ തൈകൾ മുളപ്പിച്ച് ശ്രദ്ധേയനാകുന്നത്.
അതീവ ലളിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് രാജരത്നം ഇലകളിൽ നിന്നും തൈകൾ മുളപ്പിച്ചെടുക്കുന്നത്.

പോളിത്തീൻ ബാഗുകൾ മണ്ണോ മണലോ നിറച്ച് മതിയായ അളവിൽ ഈർപ്പം നിലനിർത്തി ഗ്രീൻഹൗസിൽ നിരത്തുകയാണ് ഇതിന്റെ ആദ്യപടി. മാതൃചെടികളിൽനിന്ന് ഇലകൾ എടുത്ത് ബാവിസ്റ്റിൻ എന്ന കുമിൾനാശിനിയിലും വേരുകൾ മുളയ്ക്കുന്നതിനെ ത്വരിതപ്പെടുത്താൻ ഹോർമോൺ ലായനിയിലും മുക്കിയെടുത്ത് ബാഗുകളിൽ നടുന്നു.

ട്രീൻഹൗസിൽ താപനില 25 ഡിട്രി സെൽഷ്യസ് ആയും അന്തരീക്ഷ ആർദ്രത 60 ശതമാനമായും നിലനിർത്തണം. വേരു പിടിക്കാൻ 45 ദിവസം വേണ്ടിവരുമെന്ന് രാജരത്നം പറയുന്നു. അടുത്ത 45 ദിവസംകൊണ്ട് പുതിയ ചെടികൾ രൂപപ്പെടുന്നു. മാതൃചെടികൾക്കു കേടൊന്നും വരുത്താതെ തൈകൾ ഉൽപാദിപ്പിക്കാം എന്നതാണ് ഈ രീതിയുടെ മെച്ചം.

ആവശ്യമായത്ര തൈകൾ കുറഞ്ഞ ചെലവിൽ ഗുണമേന്മയേറിയതും നല്ല വിളവു തരാൻ ശേഷിയുള്ളതുമായ തൈകൾ ഇപ്രകാരം ഉൽപ്പാദിപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് എസ്. രാജരത്നത്തിന്റെ ഫോൺ നമ്പർ 09486094670.

Also Read: ഇന്ത്യൻ കാർഷിക മേഖലയിലെ നിക്ഷേപ സാധ്യതകൾ മുതലെടുക്കാൻ കോടികൾ മുടക്കാൻ വാൾമാർട്ടും ഐബിഎമ്മും

Image: pixabay.com