വിലയിടിവ് വിനയായി; കുരുമുളകിന് വിലകുറച്ച് വിയറ്റ്നാം; കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
കേരളത്തിലെ കുരുമുളക് കർഷകർക്ക് പ്രതീക്ഷ നൽകി കുരുമുളകിന് വിലകുറച്ച് വിയറ്റ്നാം; വിലയിടിവിനെ തുടർന്ന് കുരുമുളക് കൃഷി 26.7 ശതമാനം വെട്ടിക്കുറയ്ക്കാന്‍ വിയറ്റ്നാം സര്‍ക്കാര്‍ തീരുമാനിച്ചു. ലോകത്ത് ഏറ്റവും കൂടുതല്‍ കറുത്ത കുരുമുളക് ഉദ്പാദിപ്പിക്കുന്ന രാജ്യമാണ് വിയറ്റ്നാം. ലോക വ്യാപാരത്തിന്‍റെ 60-65 ശതമാനം വരെ വിയറ്റ്നാമിന്‍റെ വകയാണ്.
എന്നാല്‍ ഗുണമേന്മ മാനദണ്ഡങ്ങളില്‍ തട്ടി വിയറ്റ്നാം കുരുമുളകിന് ആഗോള വിപണിയില്‍ വിലകിട്ടാതായി. ഇതിനെതുടര്‍ന്നാണ് കൃഷികുറച്ച് നഷ്ടം ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടീലുണ്ടായത്. 150,000 ഹെക്ടറില്‍ നിന്ന് 110,000 ഹെക്ടറിലേക്കാണ് കുരുമുളക് കൃഷി കുറയ്ക്കാന്‍ അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഗുണമേന്മയില്ലാത്ത കുരുമുളകിന്‍റെ കൃഷിയും ശക്തമായി ഇതിലൂടെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ഈ നടപടി ഗുണമേന്മയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന ഇന്ത്യന്‍ കുരുമുളകിന് പ്രതീക്ഷ നല്‍കുന്നതാണ്. യു.എസാണ് ഏറ്റവും കൂടുതല്‍ കുരുമുളക് ഉപയോഗിക്കുന്ന രാജ്യം രണ്ടാം സ്ഥാനത്ത് ചൈനയും. വിയറ്റ്നാം വിയർക്കുകയും പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സമയമെടുക്കുകയും ചെയ്താൽ കേരളം ഉൾപ്പെടെയുള്ള വിപണികളിലെ കർഷകർക്കായിരിക്കും അതിന്റെ പ്രയോജനം ലഭിക്കുക.
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|