വിപണിയിലെ പ്രതിസന്ധികളിൽ പതറാതെ ചെമ്മീൻ കൃഷി; കയറ്റുമതിയിൽ ഇന്ത്യക്ക് മികച്ച നേട്ടം
പ്രതിസന്ധികളിൽ പതറാതെ ചെമ്മീൻ കൃഷി; കയറ്റുമതിയിൽ ഇന്ത്യക്ക് മികച്ച നേട്ടം. ഈ രംഗത്തെ പ്രധാന എതിരാളികളായ ചൈനയെയും ഇക്വഡോറിനെയും പിന്തള്ളി ഒന്നാമതാണ് ഇന്ത്യയിപ്പോൾ. ഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയുടെ 70 ശതമാനത്തോളം കൈയ്യാളുന്നത് ഫാമുകളിൽ വളർത്തിയ ചെമ്മീനാണെന്ന പ്രത്യേകതയുമുണ്ട്. ആന്ധ്രപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് ചെമ്മീൻ കൃഷിയിൽ മുന്നിൽ.
ഇന്ത്യയിലാകെ രണ്ടു ലക്ഷം ഹെക്ടറിൽ ചെമ്മീൻ വളർത്തുന്നതായാണ് പ്രോൺ ഫാർമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക്. വർഷംതോറും ഇത് 20 ശതമാനം വർധിക്കുന്നതായും കണക്കുകൾ കാണിക്കുന്നു. നേരത്തെ രാജ്യാന്തര വിപണിയിൽ ഒന്നമന്മാരായിരുന്ന ചൈനയ്ക്ക് ചെമ്മീൻ രോഗബാധ തിരിച്ചടിയായതാണ് ഇന്ത്യൻ ചെമ്മീനിന് ഗുണമായത്.
കൂടാതെ രാജ്യാന്തര െചമ്മീൻ വിപണിയിൽ വില കുത്തനെ ഇടിഞ്ഞതും കർഷകരെ ആശങ്കയിലാഴ്ത്തിയിരുന്നു. എന്നാൽ കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യാൻ കഴിയുന്നതും മെച്ചപ്പെട്ട കൃഷിരീതികളും പിന്തുടരുന്ന ഇന്ത്യൻ കർഷകർ പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. അമേരിക്ക, തെക്കുകിഴക്കൻ ഏഷ്യ, യൂറോപ്യൻ യൂണിയൻ, ജപ്പാൻ എന്നിവയാണ് ഇന്ത്യൻ ചെമ്മീനിന്റെ പ്രധാന വിദേശ വിപണികൾ.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള ആദ്യ പത്തു മാസത്തില്‍ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി മുന്‍ വര്‍ഷത്തേക്കാള്‍ 13 ശതമാനം വര്‍ധിച്ചു. ശീതീകരിച്ച ചെമ്മീനും ശീതീകരിച്ച മത്സ്യവുമാണ് കയറ്റുമതിയില്‍ ഏറെ ഡിമാന്‍ഡുള്ള ഉത്പന്നങ്ങളെന്ന് സമുദ്രോത്പന്ന കയറ്റുമതി അതോറിറ്റി(എംപിഇഡിഎ) പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
Also Read: റബ്ബറിനോടുള്ള കേന്ദ്ര അവഗണന തുടരുന്നു; കയറ്റുമതിക്കുള്ള കാർഷികോൽപ്പന്നങ്ങളിൽ റബ്ബറില്ല
Image: pixabay.com