റബർ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളുമായി റബർ ബോർഡ്
റബർ മേഖലയിലെ പ്രതിസന്ധി മറികടക്കുന്നതിന് ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്ന സാങ്കേതിക വിദ്യകളുമായി റബർ ബോർഡ്. വിലയിടിവ് തുടരുന്നതിനാൽ പ്രതിസന്ധിയിലായ റബർ കർഷകരെ രക്ഷിക്കാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഉൽപാദനച്ചെലവ് കുറയ്ക്കുന്നതിനുള്ള ശ്രമം നടത്തുമെന്നു റബർ ബോർഡ് ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡി. ആനന്ദൻ വ്യക്തമാക്കി.
രാജ്യാന്തര വിപണിയെ ആശ്രയിച്ച് റബർ വില കൂടുകയും കുറയുകയും ചെയ്യും. അതിനാൽ ഇതിൽ ഇടപെടുന്നതിനു സർക്കാരിനു പരിമിതികളുണ്ട്. അതേ സമയം ഉൽപാദനച്ചെലവ് കുറയ്ക്കുകയും ഉൽപന്നങ്ങളുടെ ഗുണമേന്മയും വിളവും കൂട്ടുകയും ചെയ്താൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ചെയർമാൻ ആൻഡ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയേറ്റെ ഡി ആനന്ദൻ സിക്കിം കേഡറിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. ഉൽപാദനം ഹെക്ടറിനു രണ്ടു ടൺ എന്ന ലക്ഷ്യത്തിൽ എത്തിച്ചാൽ റബർ കൃഷി ലാഭകരമാക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യാന്തര വിപണിയിൽ സിന്തറ്റിക് റബറിന്റെ വില അടുത്തുതന്നെ ഉയരുമെന്നാണ് കരുതുന്നത്. സ്വാഭാവിക റബർ ഉൽപാദകർക്ക് അനുകൂലമായ സാഹചര്യത്തിലേക്ക് റബർ വിപണി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
Also Read: നാശത്തിന്റെ വക്കിൽ കല്ലുമ്മക്കായ കൃഷി; ആവശ്യം അടിയന്തിര നടപടികൾ