Friday, April 4, 2025
കാര്‍ഷിക വാര്‍ത്തകള്‍

വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി ഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

വിളകളുടെ ആരോഗ്യം സംരക്ഷിക്കാൻ കൃഷി ഭവനുകളിൽ പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ വരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ മാതൃകയിൽ സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലാണ് ഈ കാർഷിക ക്ലിനിക്കുകൾ പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഓരോ ബ്ലോക്കു പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു കുഷി ഭവനുകീഴിലാണ് പ്രാഥമിക വിള ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുക.

വിളകളുടെ സമഗ്ര ആരോഗ്യ പരിപാലനമാണ് ഇതിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. വിളകളെ ബാധിക്കുന്ന കീടങ്ങളെയും രോഗങ്ങളെയും തിരിച്ചറിയുക, ശാസ്ത്രീയ പരിഹാര മാർഗങ്ങൾ കർഷകർക്ക് നൽകുക, ആവശ്യമായ മരുന്നുകൾ കുറിച്ചു നൽകുക, മരുന്നുകൾ ലഭ്യമാക്കുക, മണ്ണിന്റെ ഗുണനിലവാരം പരിശോധിക്കുക, കീടങ്ളെയും രോഗങ്ങളെയും കുറിച്ച് ബോധവൽക്കരണം നടത്തുക, തുടങ്ങി നിരവധി സേവനങ്ങളാണ് ഇതിലുടെ കൃഷിവകുപ്പ് കർഷകർക്കായി ലഭ്യമാക്കുന്നത്.

സംസ്ഥാനത്തെ കൃഷി ഭവനുകൾ അഗ്രോ പ്ലാന്റ് ക്ലിനിക്കുകളായി മാറ്റുകയെന്നതാണ് കൃഷി വകുപ്പിന്റെ ലക്ഷ്യം. രണ്ടു വർഷത്തിനകം എല്ലാ ബ്ലോക്കിലും അഗ്രോ സെന്ററും എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കാർഷിക കർമസേനകൾ ആരംഭിക്കാനും കൃഷി വകുപ്പ് ഒരുങ്ങുകയാണ്. ഓരോ കർമസേനയ്ക്കും പത്തു ലക്ഷം രൂപം നൽകും. ഇതിൽ ഒൻപത് ലക്ഷം യന്ത്രങ്ങൾ വാങ്ങാനാണു വിനിയോഗിക്കുക. കൂടാതെ കാർഷിക കർമസേനകൾക്ക് പരിശീലന പരിപാടികളും സംഘടിപ്പിക്കും.

Also Read: അലങ്കാരമത്സ്യ കൃഷിരംഗത്ത് വൻ കുതിച്ചു ചാട്ടത്തിനായി ഗവേഷണ പദ്ധതികളുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.