ജോസ് ഗിരിയിലെ അനിൽ നട്ടുവളർത്തിയ കാടും കാട്ടിലെ പഴങ്ങളും; പ്രകൃതിയുമായുള്ള 6 വർഷത്തെ പ്രണയത്തിന്റെ കഥ

ജോസ് ഗിരിയിലെ അനിൽ നട്ടുവളർത്തിയ കാടും കാട്ടിലെ പഴങ്ങളും; പ്രകൃതിയുമായുള്ള 6 വർഷത്തെ പ്രണയത്തിന്റെ കഥയാണ് കെഎസ്ആർടിസി ബ്ലോഗിൽ ഗീതു മോഹൻദാസിന്റെ ലേഖനത്തിൽ പറയുന്നത്. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കുന്ന അനിൽ എന്ന വ്യക്തിയേയും അദ്ദേഹം നട്ടുവളർത്തിയ കാടിനേയും അടുത്തറിഞ്ഞതിന്റെ അനുഭവം വിവരിക്കുകയാണ് ലേഖിക.

ജോസ് ഗിരിയിലെ പുകയൂന്നി ഫാമാണ് 6 വർഷത്തെ അധ്വാനവും സമർപ്പണവും കൊണ്ട് അനിൽ ഒരു കാടാക്കി മാറ്റിയത്. പല രാജ്യങ്ങളിൽ നിന്നുള്ള 76ൽ കൂടുതൽ ഫലവൃക്ഷങ്ങളും അപൂർവ പഴങ്ങളുമാണ് പുകയൂന്നി ഫാമിന്റെ പ്രധാന ആകർഷണം. ഐക്യരാഷ്ട്ര സഭയിലെ ഉയർന്ന ഉദ്യോഗം ഉപേക്ഷിച്ച് കണ്ണൂരിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ പ്രകൃതിയെ പ്രണയിച്ചു കഴിയുന്ന ഒരു മനുഷ്യന്റെ ജീവിതകഥയാണിത്.

രാജഗിരിയിൽ നിന്നും 5 കിലോമീറ്ററോളം ഉള്ളിലേക്ക് മാറിയാണ് അനിലിന്റെ പുകയൂന്നി ഫാം. മിറക്കിൾ ഫ്രൂട്ട്, മാങ്ങ, ലെമൺ വൈൻ, പഴത്തിനു മുകളിൽ ഇല വളരുന്ന സസ്യം, മംഗോസ്റ്റിൻ, പെറുവിൽ നിന്നെത്തിയ ആക്കി ആപ്പിൾ, റംബൂട്ടാൻ, കോകം ഫ്രൂട്ട്, അബിയു, വെ‌ല്വെറ്റ് ആപ്പിൾ, പാലിന്റെ രുചിയുള്ള മിൽക്ക് ഫ്രൂട്ട്, വള്ളിമുള, മൊസാംബി ഓറഞ്ച് എന്നിങ്ങനെ അപൂർവതകളുടെ ഒരു കലവറയാണ് ഈ ഫാമെന്ന് ഗീതു പറയുന്നു. കെഎസ്ആർടിസി ബ്ലോഗിലെ ഗീതുവിന്റെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,

Courtesy: http://ksrtcblog.com

Also Read: കൊടുംചൂടിൽ പൊരിയുന്ന ഇന്ത്യയിലെ കൃഷിയിടങ്ങൾ തീപ്പിടുത്ത ഭീഷണിയിൽ; ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് നാസ

Image: ksrtcblog.com