Friday, April 11, 2025
കാര്‍ഷിക വാര്‍ത്തകള്‍വാര്‍ത്തകളും വിശേഷങ്ങളും

സംസ്ഥാന കര്‍ഷകക്ഷേമ ബോര്‍ഡ് ഈ വര്‍ഷം, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

സംസ്ഥാന കര്‍ഷകക്ഷേമ ബോര്‍ഡ് ഈ വര്‍ഷം നിലവിൽ വരുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. ബില്ലിന്റെ കരട് തയ്യാറായതായും ധനവകുപ്പിന്റെ പരിശോധന നടക്കുന്നതിനാൽ സാങ്കേതിക കാരണങ്ങളാലാണ് നടപ്പുസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാൻ കഴിയാത്തതെന്നും മന്ത്രി അറിയിച്ചു.

ബോര്‍ഡിന് ബജറ്റില്‍ 25 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കര്‍ഷകന്‍ നേരിടുന്ന നഷ്ടം കര്‍ഷകന്റെ വ്യക്തിപരമായ നഷ്ടമല്ല, സമൂഹത്തിന്റെ നഷ്ടമായി കാണും. ഈ കാഴ്ചപ്പാടോടെയാണ് ബില്ലിലെ വ്യവസ്ഥകള്‍ രൂപപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

കെ. കൃഷ്ണന്‍കുട്ടി സ്വകാര്യ ബില്ലായി അവതരിപ്പിച്ച കര്‍ഷകക്ഷേമ ബോര്‍ഡ് ബില്ലിന്റെ അവതരണാനുമതിക്കുള്ള പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കാര്‍ഷികോത്പന്നങ്ങളുടെ അവകാശലാഭത്തില്‍നിന്നുണ്ടാക്കുന്ന പ്രത്യേകനിധിയില്‍നിന്ന് കര്‍ഷകര്‍ക്ക് ആവശ്യമായ സാമ്പത്തിക സംരക്ഷണം ഒരുക്കാന്‍ കഴിയുന്ന രീതിയിലാണ് ബില്ലിന് രൂപം നല്‍കിയിരിക്കുന്നതെന്ന് കൃഷ്ണന്‍കുട്ടി ചൂണ്ടിക്കാട്ടി.

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.