ഏപ്രിൽ ഇങ്ങെത്തി, കാച്ചിൽ നടാൻ സമയമായി; അറിയേണ്ടതെല്ലാം
ഏപ്രിൽ ഇങ്ങെത്തി, കാച്ചിൽ നടാൻ സമയമായി; അറിയേണ്ടതെല്ലാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളാണ് കേരളത്തിൽ കാച്ചിൽ കൃഷിയുടെ കാലം. ചൂട് കൂടിയിരിക്കുന്ന ഈ മാസങ്ങളാണ് കാച്ചിൽ നടാൻ പറ്റിയ സമയം. 250 മുതൽ 300 ഗ്രാം വരെ തൂക്കമുള്ള മുറിച്ച കാച്ചിൽ കഷണങ്ങളാണ് നടാൻ ഉത്തമം.
ഏതാണ്ട് 45 സെന്റിമീറ്റര്‍ നീളവും വീതിയും താഴ്ചയുമുള്ള കുഴികളെടുത്ത് മുക്കാല്‍ ഭാഗത്തോളം മേല്‍മണ്ണും കാലിവളവും ഇട്ട് നിറച്ചതിനു ശേഷമാണ് കാച്ചിൽ നടുന്നത്. 90×90 സെന്റിമീറ്റര്‍ അകലത്തില്‍ വേണം നടാൻ. 3000 മുതല്‍ 3700 വരെ കിലോ വിത്ത് ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് ഉപയോഗിക്കാം.
[amazon_link asins=’B07283W6X6′ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’99cfdd47-3119-11e8-b889-ff85608d93de’]
ചെറുകിഴങ്ങാണെങ്കിൽ 75×75 സെന്റിമീറ്റര്‍ അകലത്തില്‍ നടാം. 1800-2700 കി.ഗ്രാം ചെറുകിഴങ്ങ് വിത്ത് ഒരു ഹെക്ടര്‍ സ്ഥലത്ത് നടുന്നതിന് ആവശ്യമാണ്. കിഴങ്ങ് നട്ടതിനുശേഷം പുതയിടണം. തെങ്ങ്, കമുക്, വാഴ, റബ്ബര്‍, കാപ്പി എന്നീ വിളകള്‍ക്കൊപ്പം കാച്ചില്‍ ഇനങ്ങള്‍ ഇടവിളയായി കൃഷിചെയ്യാം.
തെങ്ങിന്‍ചുവട്ടില്‍നിന്നും രണ്ട് മീറ്റര്‍ അര്‍ധവ്യാസത്തിലുള്ള സ്ഥലം വിട്ടിട്ട് ബാക്കിയുള്ള സ്ഥലത്ത് ഏകദേശം 9000 കാച്ചില്‍ ചെടികള്‍ 90x90 സെ.മീ. അകലത്തില്‍ ഇടവിളയായി കൃഷിചെയ്യാം. ശ്രീകല, ശ്രീകീര്‍ത്തി, ശ്രീപ്രിയ എന്നീ കാച്ചില്‍ ഇനങ്ങളാണ് ഇടവിളയായി കൃഷിചെയ്യാന്‍ ഉത്തമം.
നടീൽ കഴിഞ്ഞ് 9 മുതൽ 10 മാസത്തിനുള്ളീൽ കാച്ചിലും ചെറുകിഴങ്ങ്, നനക്കിഴങ്ങ് എന്നിവ 8 മുതൽ 9 മാസത്തിനുള്ളിലും വിളവെടുപ്പിന് പാകമാകും.
Also Read: വാഴയ്ക്ക് ഈ വേനൽ രോഗങ്ങളുടെ കാലം; വാഴക്കൃഷിക്കാർ എടുക്കേണ്ട മുൻകരുതലുകൾ
Image: agriecom.in