സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി മന്ത്രി; പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവകൃഷിക്ക് മുൻതൂക്കം
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|
സംസ്ഥാനത്ത് ചെറുധാന്യങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുമെന്ന് കൃഷി മന്ത്രി; പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവകൃഷിക്ക് മുൻതൂക്കം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കർഷക ക്ളസ്റ്ററുകൾ രൂപവത്‌കരിച്ച് ചെറുധാന്യങ്ങളുടെ കൃഷിക്കു പരമാവധി പ്രോത്സാഹനം നൽകണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ നിർദേശിച്ചു. പരമ്പരാഗത കൃഷി വികാസ്‌യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഉദ്യോഗസ്ഥർക്കുവേണ്ടി സംഘടിപ്പിച്ച പ്രാദേശിക പരിശീലനപരിപാടി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ പഞ്ചായത്തിലെയും കൃഷിയോഗ്യമായ അമ്പത് സെന്റ് സ്ഥലം കണ്ടെത്തി ഒരു ക്ലസ്റ്ററാക്കി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജൈവകൃഷി ചെയ്യുന്ന പഞ്ചായത്തുകള്‍ക്ക് മുന്‍ഗണന നല്‍കും. ഈ പദ്ധതിയെ ജനകീയമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു
(adsbygoogle = window.adsbygoogle || []).push({});
കേന്ദ്രം ആവിഷ്ക്കരിച്ച പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജനയില്‍ ജൈവകൃഷിക്ക് പ്രാധാന്യം നല്‍കുമെന്ന പറഞ്ഞ മന്ത്രി, കൃഷി വകുപ്പ് ജീവനക്കാര്‍ക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു. ജൈവ കാര്‍ഷിക മേഖലയുടെ പ്രോത്സാഹനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്ക്കരിച്ച പതിനൊന്നിന പദ്ധതികളിൽപ്പെട്ടതാണ് പരമ്പരാഗത കൃഷി വികാസ് യോജന.
പരിസ്ഥിതി സൗഹൃദ കാര്‍ഷിക രീതി പ്രോത്സാഹിപ്പിക്കുക, തദ്ദേശീയമായി ലഭ്യമായ എല്ലാ പ്രകൃതി വിഭവങ്ങളും ഉപയോഗപ്പെടുത്തുക, പരമ്പരാഗത കൃഷി രീതി പ്രോത്സാഹിപ്പിക്കുക, 50 ഏക്കര്‍ വീതമുള്ള 10,000 ക്ലസ്റ്ററുകള്‍ രൂപീകരിക്കുക, ജൈവ ഉത്പ്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിപണി കണ്ടെത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
Also Read: ഉപദ്രവകാരികളായ കീടങ്ങളെ തുരത്താൻ സൗരോർജ്ജ കെണി
Image: pixabay.com
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.
|