അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം
അടുക്കളത്തോട്ടത്തിൽ മുള്ളങ്കിയില്ലേ? മുള്ളങ്കി കൃഷിയുടെ സൂത്രങ്ങൾ അറിയാം. ഏപ്രിൽ, മേയ് മാസങ്ങളാണ് കാരറ്റിനെ ഓർമിപ്പിക്കുന്ന കിഴങ്ങുവര്‍ഗക്കാരനായ മുള്ളങ്കി കൃഷി ചെയ്യാൻ അനുയോജ്യം. അടുക്കളത്തോട്ടങ്ങൾക്ക് അനുയോജ്യമായ കൃഷി കൂടിയാണിത്. നന്നായി പരുവപ്പെടുത്തിയ പൊടിമണ്ണിലാണ് മുള്ളങ്കി കൃഷി ചെയ്യേണ്ടത്.
സൂര്യപ്രകാശം നേരിട്ട് ലഭിക്കുന്ന സ്ഥലത്ത് വിത്ത് നേരിട്ട് നട്ടാണ് കൃഷി ചെയ്യേണ്ടത്. കാടുപടലങ്ങള്‍ വെട്ടി തീയിട്ട് നശിപ്പിച്ച് മണ്ണില്‍ നിന്നും കല്ലുകളും മറ്റും നീക്കം ചെയ്യണം. മൂന്ന് മീറ്റര്‍ നീളത്തിലും 60 സെമി വീതിയിലും വാരങ്ങള്‍ എടുത്ത് വിത്ത് പാകാം. വാരങ്ങള്‍ തമ്മില്‍ 30 സെമി ഇടയകലമിടാൻ ശ്രദ്ധിക്കണം.
10 സെമി അകലത്തില്‍ വിത്തിട്ട് പൊടിമണ്ണ് വിതറുക. നിലമൊരുക്കുമ്പോള്‍ കടലപ്പിണ്ണാക്ക്, ചാരം, വേപ്പിന്‍പിണ്ണാക്ക്, എല്ല് പോടി, ഉണങ്ങിയ ചാണകം എന്നിവ ചേര്‍ക്കുന്നത് ഉത്തമമാണ്. വളര്‍ന്നു തുടങ്ങുമ്പോള്‍ സാധാരണ കിഴങ്ങ് വിളകള്‍ക്ക് നല്‍കുന്ന ജൈവവളങ്ങളും നനയും വേണം. വിത്തിട്ട് 20 ദിവസത്തിനു ശേഷം വളപ്രയോഗം തുടങ്ങാം. 45 ദിവസങ്ങൾക്കു ശേഷം വിളവെടുക്കാവുന്നതാണ്.
തടങ്ങളിൽ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മൂത്രാശയ സംബന്ധമായ രോഗങ്ങൾക്കും മഞ്ഞപ്പിത്തത്തിനും ഉത്തമമാണ് മുള്ളങ്കിയുടെ കിഴങ്ങും ഇലയും. കാര്യമായ കീടബാധയുണ്ടാകാത്ത ചെടിയാണ് മുള്ളങ്കിയെങ്കിലും ഇലയില്‍ വെള്ളപ്പൊട്ട് രോഗം കണ്ടുവരാറുണ്ട്. വെളുത്തുള്ളി, കാന്താരിമുളക്, വേപ്പെണ്ണ മിശ്രിതം തളിച്ചാൽ ഈ രോഗബാധയെ പ്രതിരോധിക്കാം.
Also Read: വേനൽച്ചൂടിൽ ഉള്ളു തണുപ്പിക്കാനും അധിക വരുമാനത്തിനും ശീതള പാനീയങ്ങൾ
Image: pixabay.com