വൻ കുതിച്ചു ചാട്ടത്തിനൊരുങ്ങി ഓർഗാനിക് പാക്കേജ് ഫുഡ് മേഖല; 2021 ൽ ലക്ഷ്യമിടുന്നത് 871 മില്യൺ രൂപയുടെ വളർച്ച

2016 533 മില്യൺ രൂപയായിരുന്നു ഓര്‍ഗാനിക് പാക്കേജ് ഫുഡ് മേഖലയിലെ വളര്‍ച്ച, കൂടാതെ 17 ശതമാനം വാർഷിക വളർച്ചാനിരക്കും (സി എ ജി ആർ) ഈ മേഖല കൈവരിച്ചിട്ടുണ്ട്. വ്യാപകമായി നഗരങ്ങൾ കേന്ദ്രീകരിച്ച് വളരുന്ന ഉപഭോക്താക്കളുടെ എണ്ണം, സാധാരണ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിലെ വർധന, ഭക്ഷ്യ ഉത്പന്നങ്ങൾക്കായി പണം കൂടുതൽ ചെലവഴിക്കാനുള്ള പ്രവണത എന്നീ ഘടകങ്ങൾ ഓർഗാനിക് പാക്കേജ് ഫുഡ് മേഖലയുടെ വളർച്ചയ്ക്ക് നിർണായകമാണെന്ന് ASSOCHAM വും EY യും സംയുക്തമയി പുറത്തിറക്കിയ കാർഷിക പഠന റിപ്പോർട്ടിൽ പറയുന്നു.

[amazon_link asins=’B00MNBNIR6′ template=’ProductAd’ store=’Mannira3765′ marketplace=’IN’ link_id=’36cd6348-2df4-11e8-8cae-f7127861807a’]

ഓർഗാനിക് പാക്കേജ് ഫുഡ് ഇന്ന് ഇന്ത്യയിൽ ഏറ്റവും വളർച്ചാനിരക്കുള്ള വിപണികളിൽ ഒന്നാണ്. അതിന്റെ പ്രാഥമിക ഉപഭോക്താക്കൾ ഉയർന്ന വരുമാനമുള്ള നഗരവാസികളാണ്. ഓർഗാനിക് ഭക്ഷ്യ വസ്തുക്കൾക്ക് വിപണിയിൽ ആവശ്യക്കാർ വർധിക്കുന്നതോടെ രംഗത്ത് സജീവമായ കമ്പനികളും വളർച്ചയുടെ പാതയിലാണ്. കൂടാതെ കോൺഷ്യസ് ഫുഡ്സ്, സ്രെസ്റ്റ, ഇക്കോഫാംസ്, ഓർഗാനിക് ഇന്ത്യ, നവധാന്യ, മൊറാർകാ ഓർഗാനിക് ഫുഡ്സ് തുടങ്ങിയ പുതിയ കമ്പനികളും ഓർഗാനിക് പാക്കേജ് ഫുഡ് മേഖലയിൽ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.

കഴിഞ്ഞ ആറ് വർഷമായി ഇന്ത്യ പിജിഎസ് (പങ്കാളിത്ത ഗ്യാരന്റി സിസ്റ്റം) ന് കൂടുതൽ പിന്തുണ നൽകുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള വൻകിട പി ജി എസ് പരിപാടിയ്ക്ക് ഒരു മികച്ച ഉദാഹരണമായി മാറാൻകൃഷി വകുപ്പിന്റെകീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സെന്റർ ഫോർ ഓർഗാനിക് ഫാമിംഗ്. ചുക്കാൻ പിടിക്കുന്ന പരിപാറിയ്ക്ക് കഴിഞ്ഞതായും റിപ്പോർട്ട്ചൂണ്ടിക്കാട്ടുന്നു.

[amazon_link asins='B013W7RR9Y' template='ProductAd' store='Mannira3765' marketplace='IN' link_id='51b8de19-2df4-11e8-8c07-dba231008281']

Also Read: കയറ്റുമതി വര്‍ദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കരട് കാർഷിക വ്യാപാരനയവുമായി കേന്ദ്രം; 2022 ഓടെ 6000 കോടിയുടെ കാർഷിക കയറ്റുമതി ലക്ഷ്യം

Image: pexals.com