കാലവര്‍ഷം പടിവാതിലില്‍, ഉദാസീനത വിട്ടൊഴിയാതെ കേന്ദ്ര സര്‍ക്കാര്‍
കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നടത്തിയ കണക്കുകൂട്ടലുകള്‍ ശരിയെങ്കില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഏറെ വൈകാതെ കേരളത്തിന്റെ തീരത്തണയും, അതോടെ മാസങ്ങള്‍ നീളുന്ന വര്‍ഷപാതത്തിനും തുടക്കമാകും. മഴയുടെ കാഠിന്യവും ഏറ്റക്കുറച്ചിലും നേരിട്ട് ബാധിക്കുന്നത് കാര്‍ഷിക മേഖലയെയായിരിക്കും, എന്നാല്‍ അതിനായി യാതൊരു മുന്നൊരുക്കവും നടത്താന്‍ ഇതുവരെ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാരിന്റെ സമീപനം കര്‍ഷകരുടെ പതിവ് ആശങ്കകളെ ഇരട്ടിപ്പിക്കുന്നു. നിശ്ചയിച്ച സമയപരിധി നാലാഴ്ച കടന്നുപോയിട്ടും അരി, ചോളം, കടല, നിലക്കടല, സോയബീന്‍സ്, പരുത്തി എന്നീ വിരിപ്പ് വിളകളുടെ താങ്ങുവില ഇപ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല, പ്രസ്തുത വിളകളുടെ ഉത്പാദനത്തില്‍ ഉണ്ടാകുന്ന ഏത് പ്രതിസന്ധിയും ഒട്ടനവധി കര്‍ഷരെ നേരിട്ട് ബാധിക്കാനിടയാകും. വിളകളുടെ വിലയിലുണ്ടാകുന്ന അസ്ഥിരത, കര്‍ഷകരുടെ വിള തെരഞ്ഞെടുപ്പിനെ ബാധിക്കും. അതോടൊപ്പം തന്നെ നിലവിലെ കുറഞ്ഞ വിപണി വില പ്രതിസന്ധി രൂക്ഷമാക്കാനും ഇടയുണ്ട്. കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന പദ്ധതികള്‍ക്കൊന്നും തുടക്കം കുറിച്ചില്ലെന്ന വീഴ്ച ഒരു വശത്ത് നില്‍ക്കുമ്പോഴാണ്, മെച്ചപ്പെട്ട കാലവര്‍ഷം ലഭിച്ചാല്‍ ഈ വര്‍ഷം രാജ്യത്തെ കാര്‍ഷികോത്പാദനത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍ സിംഗ് അടുത്തിടെ പ്രസ്താവന നടത്തിയത്, അദ്ദേഹത്തിന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന നടപടികളോ മുന്‍കരുതലുകളോ സ്വീകരിക്കപ്പെട്ടതിന്റെ അടയാളങ്ങളൊന്നും എങ്ങുമില്ലെന്നാണ് വസ്തുത.
കാര്‍ഷിക വിദഗ്ദനായ ജി. ചന്ദ്രശേഖര്‍ ദി ഹിന്ദു ബിസിനസ് ലൈനില്‍ എഴുതിയ ലേഖനത്തെ ആസ്പദമാക്കി തയ്യാറാക്കിയത്. കൂടുതല്‍ വായനയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.