മുതൽമുടക്കില്ലാതെ അസോള കൃഷി തുടങ്ങാം; നൂറു ശതമാനം സബ്സിഡി സർക്കാർ നൽകും

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.

മുതൽമുടക്കില്ലാതെ അസോള കൃഷി തുടങ്ങാം; നൂറു ശതമാനം സബ്സിഡി സർക്കാർ നൽകും. അസോളക്കൃഷിക്ക് നൂറ് ശതമാനം സബ്സിഡിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. നല്ലൊരു ജൈവ വളവും ഒപ്പം മികച്ച കോഴി തീറ്റയും കാലി തീറ്റയുമായ അസോള വില്പനയിലൂടെ കർഷകർക്ക് ഉയർന്ന ആദായം ഉറപ്പു നൽകുന്നു.

അസോളക്കൃഷിക്കായി ഇടം ഒരുക്കുകയാണ് ആദ്യപടി. മട്ടുപ്പാവിലോ വീട്ടു വളപ്പിലോ ഉണ്ടാക്കിയ കൃത്രിമ കുളത്തില്‍ അസോള കൃഷി ചെയ്യാം. കുളത്തിന്‍റെ ആഴം കുറഞ്ഞത് ഒരടിയെങ്കിലും വേണം. വീതിയും നീളവും സ്ഥല പരിമിതി അനുസരിച്ച് നിജപ്പെടുത്താം. കുഴി കുത്തുന്നതിനു പകരം അതിരുകളില്‍ ഒരടി പൊക്കത്തില്‍ ഇഷ്ടിക വെച്ച് അടിയില്‍ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചും കുളം നിര്‍മ്മിക്കാം.

ടാങ്കിലോ മട്ടുപ്പാവിലോ മറ്റു സൗകര്യപ്രദമായ എവിടെ വേണമെങ്കിലും അസോള കൃഷിചെയ്യാം. കൃഷി തുടങ്ങിയതിനു ശേഷം കൃഷി ആരംഭിച്ചു എന്ന് തെളിയിക്കുന്ന രേഖകൾ സഹിതം അടുത്തുള്ള കൃഷി ഓഫീസിൽ സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കണം. 5000 രൂപയാണ് അസോളക്കൃഷിക്ക് ഇത്തരത്തിൽ സബ്സിഡിയായി ലഭിക്കുക.

Also Read: വയനാടൻ വിത്തുകളുടെ പെരുമയുമായി ചെറുവയൽ രാമൻ ബ്രസീലിൽ നടക്കുന്ന അന്താരാഷ്ട്ര വംശീയ ശാസ്ത്ര കോണ്‍ഗ്രസിലേക്ക്

മണ്ണിരയിലെ കൃഷി വിശേഷങ്ങള്‍ ഇപ്പോള്‍ ടെലഗ്രാമില്‍ ലഭ്യമാണ്.
Mannira.in Channel സബ്സ്ക്രൈബ് ചെയ്യൂ.