ഇന്ത്യ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റിയ കൃഷി ഭൂമി 10 ദശലക്ഷം ഹെക്ടറെന്ന് റിപ്പോർട്ട്, പകരം കൂട്ടിച്ചേർത്തത് തരിശുഭൂമി
ഇന്ത്യ മറ്റാവശ്യങ്ങൾക്ക് വഴിമാറ്റിയ കൃഷി ഭൂമി 10 ദശലക്ഷം ഹെക്ടറെന്ന് റിപ്പോർട്ട്, പകരം കൂട്ടിച്ചേർത്തത് തരിശുഭൂമി. കർഷകരുടെ വരുമാനത്തെ സംബന്ധിച്ചുള്ള കമ്മിറ്റി റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഭൂവിനിയോഗത്തിലും നിർണായകമായ മാറ്റങ്ങൾ ഉണ്ടായതായി വ്യക്തമാക്കുന്നു. ഈ റിപ്പോർട്ട് പ്രകാരം, പുതിയ ടൗൺഷിപ്പുകൾ ഉണ്ടാക്കുന്നതിനും വ്യാവസായിക ആവശ്യങ്ങൾക്കുമായി കൃഷി ഭൂമി ഉപയോഗിക്കുന്ന പ്രവണത വർധിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സ്വപ്ന പദ്ധതിയായ കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എളുപ്പമാകില്ല എന്ന സൂചനയാണ് റിപ്പോർട്ടിലെ കണക്കുകൾ നൽകുന്നത്. മറ്റൊരു ഭാഗത്ത് കൂടുതൽ കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികൾ കൃഷിഭൂമിയുടെ പരിധിയിലേക്ക് കൊണ്ടുവരുന്ന പ്രവണത കർഷകരുടെ ഉല്പാദനക്ഷമത, വരുമാന സുരക്ഷ, കൃഷിയുടെ നിലനിൽപ്പ് എന്നിവയെ ബാധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
1970-71 മുതൽ രാജ്യത്തെ കാർഷികേതര ഭൂമിയുടെ അളവ് 10 ദശലക്ഷം ഹെക്ടർ വർദ്ധിച്ചു. ഇത് കൃഷി ഭൂമി മറ്റ് ആവശ്യങ്ങൾക്കായി വഴിതിരിച്ചുവിട്ടതാണെന്ന് റിപ്പോർട്ട് പറയുന്നു. മറുവശത്ത് ഇതേ കാലയളവിൽ (1971-2011-12), കൃഷിയോഗ്യമല്ലാത്ത ഭൂമി 28.16 ദശലക്ഷത്തിൽ നിന്ന് 17.23 ദശലക്ഷമായി കുറയുകയും ചെയ്തു. വരെയാണ് കുറഞ്ഞത്. ഇത് ഒരു ദശലക്ഷം ഹെക്ടർ സ്ഥലത്താണ്. നാം കണക്കുകളിൽ കൃഷിഭൂമിയെന്ന് വായിക്കുന്നത് പലപ്പോഴും കുറഞ്ഞ വിളവു തരുന്ന, അല്ലെങ്കിൽ തരിശായ ഭൂമിയാണെന്ന് സാരം.
ഇന്ത്യയുടെ കൃഷിയോഗ്യമായ മൊത്തം ഭൂമിലഭ്യത വ്യത്യാസമില്ലാതെ തുടരുന്നതിനാൽ ഇത് കർഷകർ ഇപ്പോൾ നിലനിൽപ്പിനുവേണ്ടി ആശ്രയിക്കുന്നത് കൃഷിയോഗ്യമല്ലാത്ത തരിശുഭൂമികളാണെന്ന് സൂചിപ്പിക്കുന്നതായി റിപ്പോർട്ട് പറയുന്നു. കൃഷിയോഗ്യമായ മൊത്തം ഭൂമിലഭ്യത വ്യത്യാസമില്ലാതെ തുടരുന്നതിന് പ്രധാന കാരണം കൃഷി ആവശ്യങ്ങൾക്കുള്ള ഭൂമി നഗരങ്ങളുടെയും പട്ടണങ്ങളുടെയും മറ്റ് വികസന/ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനും ഉപയോഗിക്കുന്നതും അതോടൊപ്പം തരിശായ, കൃഷിയോഗ്യമല്ലാത്ത ഭൂമി കാർഷിക ആവശ്യങ്ങൾക്കായി കൂട്ടിച്ചേർക്കപ്പെടുന്നതും ആണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
1970 മുതൽ 140 എംഎച്ച്എ എന്ന നിലയിൽ ഇന്ത്യയുടെ കൃഷിയോഗ്യമായ മൊത്തം ഭൂമിലഭ്യത മാറ്റമില്ലാതെ തുടരുകയാണ്. എന്നാൽ 1970 ൽ കാർഷികേതര ആവശ്യങ്ങൾക്കുള്ള ഭൂമി 1970-ൽ 19.66 എംഎച്ച്എ ആയിരുന്നത് 2011 ൽ 26.19 എംഎച്ച്എ ആയി ഉയർന്നു. 2000 മുതൽ 2010 വരെയുള്ള പത്തു വർഷങ്ങളിൽ ഇന്ത്യ ഈ വിഭാഗത്തിൽ കൂട്ടിച്ചേർത്തത് 3 എംഎച്ച്എ ഭൂമിയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. മറുവശത്ത്, കൃഷിയോഗ്യമല്ലാത്ത തരിശുഭൂമി വിഭാഗത്തിൽ 1971 ൽ 28.16 എംഎച്ച്എ ഭൂമി ഉണ്ടാരിരുന്നത് 2012 ൽ 17.23 എംഎച്ച്എ ആയി കുറയുകയും ചെയ്തു.
Image: pixabay.com