ലോക ജൈവകൃഷി സമ്മേളനം ഡല്‍ഹിയില്‍

ന്യൂ ഡല്‍ഹി: നൂറ്റിപ്പത്ത് രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ലോക ജൈവകൃഷി സമ്മേളനത്തിന് ഇന്ത്യ ആദ്യമായി ആഥിതേയത്വം വഹിക്കുന്നു. മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന രാജ്യാന്തര സമ്മളനം ഇത്തവണ നവംബര്‍ 9, 10, 11 തീയതികളിലായി ഡല്‍ഹിയിലെ ഗ്രേറ്റർ നോയിഡയിലെ ഇന്ത്യാ എക്സ്പോ സെന്ററിലാണ് അരേങ്ങേറുന്നത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജൈവകർഷകരും കാർഷിക ശാസ്ത്രജ്ഞരും നയവിദഗ്ദരും ഗവേഷണ സ്ഥാപനങ്ങളും ഗവണ്മെന്റ് പ്രതിനിധികളും പങ്കെടുക്കുന്ന കോണ്‍ഗ്രസ് ഇന്റര്‍നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗാനിക് അഗ്രികള്‍ച്ചര്‍ മൂവ്മെന്റ്സ് (IFOAM)  ന്റേയും ഓർഗാനിക് ഇന്റർനാഷണലിന്റെയും ഓർഗാനിക് ഫാമിംഗ് അസ്സോസിയേയഷൻ ഓഫ് ഇന്ത്യയുടെയും (OFAI) സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ജൈവകൃഷിയും വിത്തും സാങ്കേതിക വിദ്യകളുമായി ബന്ധപ്പെട്ട 160 ശാസ്ത്രീയ പഠന പ്രബന്ധങ്ങള്‍ സമ്മേളത്തില്‍ അവതരിപ്പിക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 150 ജൈവകര്‍ഷകരുടെ കൃഷിരീതികളെ പരിചയപ്പെടുത്തുന്ന ഫോട്ടോ പ്രസന്റേഷന്‍, 200 ഓളം കർഷകരുടെ നൂറു കണക്കിന് വരുന്ന നാടൻ വിത്തുകളുടെ
പ്രദർശനം എന്നിവയും രാജ്യാന്തര സമ്മേളത്തിന്റെ ഭാഗമായി അവതരിപ്പിക്കുന്നു.

ജൈവകര്‍ഷകരില്‍ നിന്ന് ശേഖരിച്ച ചെറുധാന്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണമാണ് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തല്‍ പങ്കെടുക്കുന്ന ഏകദേശം മൂവായിരം പേർക്കുള്ള ഭക്ഷണമായി തയ്യാറാക്കുന്നുത്.

 

കേരളാ ജൈവകർഷക സമിതിയുടെ ആഭിമുഖ്യത്തില്‍ 25 ഓളം ജൈവകർഷകർ കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നുണ്ട്. കൂടാതെ തണൽ “സേവ് ഔർ റൈസ്” കാംപയിൻ പ്രവർത്തകരും പ്രാദേശിക കൂട്ടായ്മകളുടെ പ്രതിനിധികളും പങ്കെടുക്കുന്നു. കേരളത്തിലെ ജൈവകർഷകരായ കെ ചന്ദ്രൻ മാസ്റ്റർ (എടപ്പാൾ), ബ്രഹ്മദത്തൻ (പട്ടാമ്പി), ശ്രീജ (ആറങ്ങോട്ടുകര), പി. ജെ. മാനുവൽ (വയനാട്), ബീന സഹദേവൻ (മതിലകം), മോളി പോൾ (കോട്ടയം), ടി വി ജയകൃഷ്ണൻ (ചാത്തമംഗലം), കെ. പി. ഇല്യാസ്, സൂരജ് (വയനാട്), നന്ദകുമാർ (പാലക്കാട്), മീര രാജേഷ് (വയനാട്) എന്നിവര്‍ അവതരിപ്പിക്കുന്ന പ്രസന്റേഷനും സമ്മേളനം വേദിയാകും.

വേൾഡ് കോൺഗ്രസ്സിൽ കേരളത്തിന്റെ ജൈവകൃഷിയിൽ നേട്ടങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പവലിയനും ഉണ്ടാകും.

Save

Save

Save